Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]
അന്നേ പറഞ്ഞതല്ലേ..? അതാ ഞാൻ ചോദിച്ചത്. നീ മോളെയും കൊണ്ട് പോകുന്നുണ്ടോ?" ജീവേട്ടന്റെ അച്ഛൻ ചോദിച്ചു.
"അത് എന്ത് ചോദ്യമാ അല്ലേടാ... എന്റെ മോളെ കൂട്ടാതെ ഇവൻ പോകാനോ കണക്കായി. അല്ലേടാ!!!" ജീവേട്ടന്റെ അമ്മ പറഞ്ഞു.
"അടുത്ത സൺഡേ പോകണം.. " ജീവേട്ടൻ പറഞ്ഞു.
"അപ്പോൾ ഇനി ഒരാഴിച്ച അല്ലേ ഉള്ളൂ. അപ്പോഴേക്കും വിരുന്ന് എല്ലാം പോയി കഴിയുമോ?" ജീവേട്ടന്റെ അച്ഛൻ തന്നെയാണ് ചോദിച്ചത്.
"വിരുന്നൊക്കെ അടുത്ത വരവിനു പോകാം. നാളെ കഴിഞ്ഞു മറ്റന്നാൾ മോളുടെ വീട്ടിൽ പോകണം രണ്ടാളും. എന്നിട്ട് രണ്ടു ദിവസം അവിടെ നിന്നിട്ട് ഇങ്ങോട്ട് വന്നാൽ മതി. അത് കഴിഞ്ഞു ഒരു ദിവസം മുൻപ് തന്നെ ജോലി സ്ഥലത്തേക്ക് പോയിക്കോ? കുറേ ദൂരം പോകേണ്ടതല്ലേ.? " ജീവേട്ടന്റെ അമ്മ പറഞ്ഞു.
"അവിടെ റൂം ഒക്കെ റെഡിയായോ? ഇല്ലെങ്കിൽ നീ മാത്രം പോയിട്ട് പിന്നെ മോളെ കൊണ്ടു പോയാൽ മതി." ജീവേട്ടന്റെ അച്ഛൻ പറഞ്ഞു.
"അയ്യോ അത് വേണ്ട. അവിടെ ഒരു വീട് തന്നെ കിട്ടിയിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് ബുദ്ധിമുട്ട് ആണ്. രണ്ടു ദിവസം വേണം അവിടെ എത്താൻ.. അതും കാറും കൊണ്ടു പോകുമ്പോൾ."
അത് കേട്ട് എല്ലാവരും ചിരിച്ചു. എന്താ ചിരിക്കാൻ കാര്യം എന്നല്ലേ.. അത് പറയുമ്പോൾ ഉള്ള ജീവേട്ടന്റെ ഭാവം ആണ് ചിരിക്കാൻ കാരണം. എന്നെ ഇവിടെ നിർത്തി പോകേണ്ടി വരുമോ എന്ന പേടി പോലെയാണ് ജീവേട്ടൻ പറഞ്ഞത്.
ഭക്ഷണം കഴിഞ്ഞ ശേഷം. ജീവേട്ടൻ അവിടെ തഞ്ചി കളിക്കുന്ന കണ്ട് അമ്മ പറഞ്ഞു.
" ഡാ നീ റൂമിലേക്ക്
💬 Comments
View all comments