0%

Chapter Title : ജീവന്റെ അമൃതവർഷം 3 [ഏകൻ]

Author : VaSco Read All Parts 2.3K

പോയിക്കോ... മോളെ ഞാൻ വേഗം വിടാം. നീ പേടിക്കേണ്ട. "

"അതിന് ഞാൻ എന്തെങ്കിലും പറഞ്ഞോ.. എനിക്ക് ഉറക്കം ഒന്നും വരുന്നില്ല. ഞാൻ മെല്ലെ ഉറങ്ങിക്കോളും.. പോയിട്ട്"

"അതെല്ലെങ്കിലും എന്റെ മോനിന്ന് ഉറക്കം ഉണ്ടാകില്ല എന്ന് അമ്മയ്ക്ക് അറിയാം.. മോൾക്ക് ക്ഷീണം കാണും. രണ്ടു പേരും സംസാരിച്ചു ഉറങ്ങാൻ വൈക്കേണ്ട.. വേഗം ഉറങ്ങിക്കോണം.."

"എന്നാ ഞാൻ ഉറങ്ങാൻ പോകുകയാ... അമ്മയുടെ മോളെ എപ്പോഴാണെന്ന് വിചാരിച്ചാൽ വിട്ടാൽ മതി. എനിക്ക് ഒന്നും ഇല്ല. " അതും പറഞ്ഞു ജീവേട്ടൻ മുകളിലേക്ക് പോയി. മുകളിലാണ് ജീവേട്ടന്റെ മുറി.

കുറച്ചു കഴിഞ്ഞു. അമ്മ എന്റെ കൈയിൽ പാൽ ഗ്ലാസ്‌ തന്നു. എന്നിട്ട് പറഞ്ഞു.

"എന്റെ മോൻ പാവമാ.. മോളെ ഒരുപാട് ഒരുപാട് ഇഷ്ട്ടമാ.. മോള് എന്നും അവന്റെ കൂടെ ഉണ്ടാകണം. പിന്നെ എനിക്ക് വേഗം ഒരു മുത്തശ്ശി ആകണം. അധികം വൈക്കേണ്ട കേട്ടല്ലോ..?"

അമ്മ പറയുന്നത് കേട്ട് എനിക്ക് നാണം തോന്നി. അമ്മ തന്നെയാണ് എന്നെ ജീവേട്ടന്റെ റൂമിൽ കൊണ്ടു വിട്ടത്. പാൽ ഗ്ലാസ്സുമായി റൂമിൽ കയറി. ജീവേട്ടൻ വന്നു വാതിൽ ചാരി ലോക്ക് ചെയ്തു. എന്നേയും കൂട്ടികൊണ്ട് കട്ടിലിൽ പോയി ഇരുന്നു. എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി.

ഞാൻ പാൽ ജീവേട്ടന് കൊടുത്തു.

"ആദ്യം എന്റെ അമ്മു കുടിക്ക് എന്നിട്ട് ഞാൻ കുടിച്ചോളാം. " ജീവേട്ടൻ പറഞ്ഞു.

"ഏട്ടൻ അല്ലേ ആദ്യം കുടിക്കേണ്ടത്. ഏട്ടൻ കുടിച്ചിട്ട് ബാക്കി എനിക്ക് തന്നാൽ മതി ഞാൻ കുടിച്ചോളാം." ഞാൻ പറഞ്ഞു.

"അങ്ങനെ എന്റെ ബാക്കി കുടിക്കാൻ അല്ല . എന്റെ പെണ്ണിനെ ഞാൻ

💬 Comments

View all comments