0%

Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco Read All Parts 1.6K

"അയ്യടാ ..!! ഞാനും നാണിച്ചു നിന്നിരുന്നെങ്കിൽ ഇങ്ങനെ ഒരാളെ ചേച്ചിക്ക് കിട്ടുമായിരുന്നോ.. ഈ പേടി പെണ്ണിനെ വേണ്ടന്ന് പറഞ്ഞു പോയേനെ... ഇനി പേടിച്ചു നിൽക്കേണ്ട.. എനിക്കറിയാം..ചേച്ചി ചുമ്മാ കിടന്നു കൊടുത്തു കാണും പേടിച്ചു. അത് പോരാ ശരിക്കും ആസ്വദിച്ചു ചെയ്യണം.."

ഞാൻ വർഷയെ കെട്ടിപിടിച്ചു എന്നിട്ട് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു. വർഷ എന്റെ മുഖത്തു നിറയെ ഉമ്മ വെച്ചു . വെച്ചിട്ട് മതിയാകാത്തത് പോലെ അവൾ പിന്നെയും പിന്നെയും ഉമ്മ വെച്ചു.

"ഇനി എന്റെ മോള് ചേച്ചിയെ ഓർത്ത് ടെൻഷൻ ആകേണ്ട. ഇനി എല്ലാം ചേച്ചി കണ്ടറിഞ്ഞു ചെയ്‌തോളും.. "

"അങ്ങനെ ആയാൽ ചേച്ചിക്ക് കൊള്ളാം.. ഇനിയും ഡെമ്മി ആയി അഭിനയിക്കാൻ എനിക്ക് വയ്യ."

"ഇനി എന്റെ മോള് അഭിനയിക്കേണ്ട. ചേച്ചി അഭിനയിച്ചോളും... അല്ല ജീവിച്ചോളും. ഞാൻ ഏട്ടനെ വിളിക്കട്ടെ സമയം ഒരുപാട് ആയില്ലേ "

"അതേ.. വെറും കൈയോടെ പോകേണ്ട വിളിക്കാൻ. ഒരു ചായയും എടുത്തു പോയാൽ മതി. അവിടുത്തെ അമ്മ പറഞ്ഞതാ. രാവിലെ കിടക്ക പായയിൽ ചായ വേണം എന്ന്." വർഷ പറഞ്ഞു.

ഞാൻ തിരിച്ചു റൂമിലേക്ക് പോകുന്നതിന് മുൻപ് അടുക്കളയിൽ പോയി. അമ്മ എഴുന്നേറ്റതെ ഉള്ളൂ. ഞാൻ സമയം നോക്കി സമയം ആറുമണി ആയതേ ഉള്ളൂ.. ഞാൻ അമ്മയോട് പറഞ്ഞു.

"ഏട്ടന് ചായ വേണം.. രാവിലെ എഴുന്നേറ്റ ഉടനെ...?"

"അതിന് മോൻ എഴുന്നേറ്റോ? ഇത്ര രാവിലെ.. മോള് പോയി കുറച്ചു സമയം കൂടെ മോന്റെ കൂടെ ഉറങ്ങിക്കോ.. കുറച്ചു കഴിഞ്ഞു അമ്മ ചായ കൊണ്ട് വരാം."

അമ്മ പറഞ്ഞു . അതുകേട്ടു

💬 Comments

View all comments