0%

Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]

Author : VaSco Read All Parts 533

ജീവന്റെ അമൃതവർഷം 5

Jeevante Amrithavarsham Part 5 | Author : Eakan

[ Previous Part ] [ www.kkstories.com]


ജീവന്റെ ഓർമയിലൂടെ..

ഞങ്ങൾ അമൃതയുടെ വീട്ടിൽ നിന്നും ഇറങ്ങി. വിവാഹം കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ ഉടുക്കേണ്ടിയിരുന്ന പയുടവായാണ് അമൃത ഉടുത്തത്.

ഇന്നും വിടപറയൽ ഒരു കണ്ണീർ സീരിയൽ ആയിരുന്നു. അമൃത കാറിൽ കയറിയിട്ടും കരച്ചിൽ അവസാനിപ്പിക്കാൻ ഒരു ഉദ്ദേശവും കാണാതായപ്പോൾ ഞാൻ കാർ റോഡിന്റെ സൈഡിൽ നിർത്തി. കുറച്ചു സമയം മിണ്ടാതെ ഇരുന്നു. അമൃത എന്നെ നോക്കി. ഞാൻ ചോദിച്ചു.

"അമ്മു തനിക് ശരിക്കും എന്നെ ഇഷ്ടമല്ലേ?"

അവൾ എന്നെ നോക്കിയിരുന്നതല്ലാതെ മറുത്ത് ഒന്നും പറഞ്ഞില്ല. ഞാൻ തുടർന്നു.

"ഈ കരച്ചിൽ കേട്ടാൽ അങ്ങനെ ആണെല്ലോ തോന്നുക. ഞാൻ തന്നെ നിർബന്ധിച്ചു പിടിച്ചു കൊണ്ട് പോവുകയാണെന്ന്. സത്യം പറ എന്നെ ഇഷ്ട്ടം അല്ലെ? "

"ഇഷ്ട്ടമാണ്. ഏട്ടനെ ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ്. " അമൃത പറഞ്ഞു.

"പിന്നെ എന്തിനാ ഇങ്ങനെ കരയുന്നത്..?"

"അത്.. അത്.. അവൾ എന്റെ അനിയത്തി.. വർഷ അവളെ കുറച്ചു ഓർത്താണ്."

"എന്നാൽ തന്നെ ഞാൻ തിരിച്ചു വീട്ടിൽ കൊണ്ട് പോയി വിടട്ടെ. എന്നിട്ട് അനിയത്തിയുടെ കൂടെ കഴിഞ്ഞോ..എന്റെ കൂടെ ജീവിക്കണം എന്ന് തോന്നുമ്പോൾ പറഞ്ഞാൽ മതി ഞാൻ വന്നു കൊണ്ടുപോയിക്കോളാം. എന്റെ കൂടെ വരുമ്പോൾ ഇങ്ങനെ കരയരുത്. ഇനി കരയുമോ?"

അവൾ കണ്ണ് തുടച്ചു.. എന്നിട്ട് പറഞ്ഞു.

"ഇല്ല. ഇനി കരയില്ല. എനിക്ക് ഏട്ടന്റെ കൂടെ ജീവിക്കണം.. ഏട്ടന് എന്നെ ഇഷ്ട്ടമല്ലേ? "

"തനിക്ക്‌ അറിയില്ലേ അത്.. പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം.. അമ്മൂസേ.... എനിക്ക് എന്റെ ജീവൻ ആണെടോ താൻ.. ഈ ജീവന്റെ ജീവൻ "

അമ്മു എന്റെ മേലെ ചാഞ്ഞു ഇരുന്നു..

കുറച്ചു സമയം ഞങ്ങൾ അങ്ങനെ ഇരുന്നു. പിന്നെ ഞങ്ങൾ വീട്ടിലേക്ക് പോയി. ഇന്ന് കൂട്ടുകാരുടെവക പാർട്ടി ഉണ്ടായിരുന്നു. പക്ഷെ അതിൽ പങ്കെടുക്കാതെ ഞാൻ നേരെ വീട്ടിലേക്ക് പോയത് അമ്മുവിന്റെ മനസ്സ് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ്.

ഞങ്ങളെ കണ്ടപ്പോൾ അമ്മ

💬 Comments

View all comments