0%

Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]

Author : VaSco Read All Parts 1.3K

അത്.. പിന്നെ എന്തിനാ ഇങ്ങനെ ഒരു ചോദ്യം.. അമ്മൂസേ.... എനിക്ക് എന്റെ ജീവൻ ആണെടോ താൻ.. ഈ ജീവന്റെ ജീവൻ "

അമ്മു എന്റെ മേലെ ചാഞ്ഞു ഇരുന്നു..

കുറച്ചു സമയം ഞങ്ങൾ അങ്ങനെ ഇരുന്നു. പിന്നെ ഞങ്ങൾ വീട്ടിലേക്ക് പോയി. ഇന്ന് കൂട്ടുകാരുടെവക പാർട്ടി ഉണ്ടായിരുന്നു. പക്ഷെ അതിൽ പങ്കെടുക്കാതെ ഞാൻ നേരെ വീട്ടിലേക്ക് പോയത് അമ്മുവിന്റെ മനസ്സ് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ്.

ഞങ്ങളെ കണ്ടപ്പോൾ അമ്മ അമ്മുവിനോട് ചോദിച്ചു.

"മോള് ഇന്നും കരഞ്ഞോ ? എന്തിനാ ഇങ്ങനെ കരയുന്നത്. അതുപോട്ടെ!! മോളുടെ അനിയത്തിക്ക് എങ്ങനെ ഉണ്ട്. ക്ഷീണവും തളർച്ചയും എല്ലാം മാറിയോ?

"ആ മാറിയമ്മേ അവൾക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല. "

"കല്യാണം കഴിഞ്ഞു നിങ്ങൾ അവിടുന്ന് ഇറങ്ങിയപ്പോൾ തന്നെ മോളുടെ അനിയത്തി തല ചുറ്റി വീണെന്നും ഹോസ്പിറ്റലിൽ പോയെന്നും മോളുടെ അച്ഛൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു. അതാണ് ഞാൻ ഒരു ദിവസം മുൻപ് തന്നെ മോളുടെ വീട്ടിൽ പോയിവരാൻ പറഞ്ഞത്. " അമ്മ പറഞ്ഞു.

അമ്മു ഒന്നും മിണ്ടിയില്ല. അപ്പോൾ അമ്മ എന്നോട് ചോദിച്ചു.

"നീയെല്ലേ പറഞ്ഞത് കൂട്ടുകാരുടെ വക പാർട്ടി ഉണ്ടെന്ന് അത് കഴിഞ്ഞേ വരൂന്.?"

"അത് എനിക്ക് ചെറിയൊരു തല വേദന. അതാണ് നേരെ ഇങ്ങോട്ട് വന്നത്. ഞാൻ അവരെ വിളിച്ചു പറഞ്ഞോളാം. "

അതും പറഞ്ഞു ഞാൻ വേഗം മുറിയിലേക്ക് പോയി. ഫോൺ എടുത്തു കൂട്ടുകാരെ വിളിച്ചു. അവരുടെ വായിൽ നിന്നും നല്ലതുപോലെ കിട്ടി.

"എന്നാ മോള് പോയി അവന് ബാം പുരട്ടി കൊടുക്ക്. അമ്മ ബാം

💬 Comments

View all comments