Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]
അപ്പോഴും വലിയൊരു നഷ്ട്ടം എനിക്ക് മാത്രം എന്റെ ജീവേട്ടൻ. എനിക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട്ടം.
" മോളെ.. മോള് പോയി കുളിച്ചു റെഡിയാക്... മോൻ വന്ന ശേഷം രണ്ടു പേരും അമ്പലത്തിൽ പോയി വാ. " അമ്മ പറഞ്ഞു
"അതേ രണ്ടാളും പോയി കറങ്ങി വാ.. അപ്പോഴേക്കും ഞാനും അമ്മയും രാത്രിയിൽ കഴിക്കാൻ ഉള്ളത് ഉണ്ടാക്കാം.." ഞാൻ പറഞ്ഞു.
"അയ്യട!! അത് വേണ്ട എന്റെ മോള് അടങ്ങി ഒതുങ്ങി ഇവിടെ ഇരുന്നാൽ മതി. കേട്ടല്ലോ ..... അങ്ങനെ പേടിച്ചു പോയതാ ഇന്നലെ. അതുകൊണ്ട് രണ്ടു മൂന്നു ദിവസം എങ്കിലും എന്റെ മോള് അടങ്ങി ഒതുങ്ങി നിന്നാൽ മതി കേട്ടല്ലോ.. ?" അമ്മ എന്നോട് പറഞ്ഞു. എന്നിട്ട് ചേച്ചിയോടായി പറഞ്ഞു.
" മോൾക്ക് അറിയോ..? ഇവള് ഇന്നലെ മോള് കല്ല്യാണം കഴിഞ്ഞു ഇറങ്ങിയ ഉടനെ ബോധം കെട്ട് വീണതാ.. എന്നിട്ട് വിളിച്ചിട്ടും വിളിച്ചിട്ടും ഒരു അനക്കവും ഇല്ല . ഒടുക്കം ഹോസ്പിറ്റലിൽ കൊണ്ട് പോയി രാത്രിയിൽ ആണ് വന്നത്.. പ്രഷർ കുറഞ്ഞു..പിന്നെ ക്ഷീണവും തളർന്നു പോയി രണ്ടു കുപ്പിയാ ഗ്ലൂക്കോസ് കയറ്റിയത്. ഇപ്പോഴാ ഒന്ന് ഉഷാറായത്. അതും എന്റെ മോളെ കണ്ടപ്പോൾ. അതുകൊണ്ട് എന്റെ മോള് ഇവിടെ അമ്മയുടെ അടുത്ത് തന്നെ ഉണ്ടായാൽ മതി. "
അത് കേട്ട് ഞാൻ ഞെട്ടി. ഞാൻ ആണ് ബോധം കെട്ട് വീണതെന്ന് അമ്മ കരുതിയത് . അതുകൊണ്ടാ ചേച്ചിയോട് ചേച്ചിയെ പറ്റിതന്നെ പറഞ്ഞു കൊടുത്തത്. പക്ഷെ അത് കേട്ട് ഞെട്ടിയത് ഞാൻ ആണ്. അതായിരിക്കും ഇന്നലെ അച്ഛനെ വിളിച്ചപ്പോൾ ചേച്ചിക്ക്
💬 Comments
View all comments