0%

Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]

Author : VaSco Read All Parts 1.3K

ആയി കൂടെ കഴിഞ്ഞതിനു ജീവേട്ടൻ എനിക്ക് തന്ന സമ്മാനം.. എന്റെ പുണ്ണ്യം. "

"വർഷേ.. വർഷേ.."

ജീവേട്ടൻ വിളിച്ചപ്പോൾ ഞാൻ എഴുനേറ്റു. ചുറ്റും നോക്കി. അത് ഒരു ഹോട്ടൽ മുറി ആയിരുന്നു. ഇന്നലെ രാത്രിയിൽ എടുത്തതാണ്. കുറെ നേരം ഈ അവസ്ഥയിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ആയത് കൊണ്ട് ജീവേട്ടൻ എടുത്തത്. ഞാൻ വേഗം എഴുനേറ്റു റെഡിയായി. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. വീണ്ടും പഴയ കാലം എന്റെ ഓർമ്മയിൽ വന്നു.

വർഷയുടെ ഓർമ്മയിലൂടെ

ചേച്ചി ജീവേട്ടന്റെ കൂടെ പോയ ശേഷം ദിവസവും വിളിക്കും. അതും പലപ്പോഴും. എന്തുണ്ടെങ്കിലും വിളിക്കും.. എന്നാൽ ദിവസങ്ങൾ കഴിയുംതോറും കോളുകളുടെ എണ്ണം കുറഞ്ഞു വന്നു. പക്ഷെ വിളിക്കുമ്പോൾ എപ്പോഴും സന്തോഷത്തിൽ ആയിരിക്കും. അതുകൊണ്ട് എനിക്കും സന്തോഷം ആയി. ജീവേട്ടന്റെ വീട്ടിലെ ഓരോ മുക്കും മൂലയും ഞാൻ കൃത്യമായി പറഞ്ഞു കൊടുത്തിരുന്നു. അതുകൊണ്ട് ചേച്ചിക്ക് മുൻപ് കണ്ട സ്ഥലം പോലെ അവിടെ വേഗം പരിചയം ആയി.

ജീവേട്ടനും ചേച്ചിയും അന്ന് വീട്ടിൽ നിന്നും പോയത് മുതൽ രാത്രിയിൽ ഉറങ്ങുമ്പോൾ എപ്പോഴും ജീവേട്ടന്റെ വീട്ടിൽ നിന്നും ഞാൻ കൊണ്ട് വന്ന ജീവേട്ടന്റെ ടി ഷർട്ട്‌ ഇട്ടാണ് കിടന്ന് ഉറങ്ങാറ്. ആ സമയം അടയിൽ മറ്റൊന്നും ഉടുക്കാറും ഇല്ല. ജീവേട്ടന്റെ മുണ്ടാണ് ഞാൻ പുതക്കാറ്.. അത് എന്നെ മൂടുമ്പോൾ. ജീവേട്ടൻ എന്റെ മേലെ പുതപ്പായി മൂടുന്നത് പോലെ തോന്നും. അങ്ങനെ വിവഹം കഴിഞ്ഞു ഏതാണ്ട് രണ്ടു മാസം ആകാറായി.

ഒരു ദിവസം രാവിലെ ഞാൻ എന്റെ മുറിയിൽ ആയിരുന്നു. അപ്പോഴാണ് അച്ഛന്റെ സംസാരം കേട്ടത്. ഞാൻ

💬 Comments

View all comments