Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]
റൂമിന്റെ പുറത്തേക്ക് പോയി. അച്ഛൻ ഹാളിൽ ആണ് ഉള്ളത്. എനിക്ക് ക്ഷീണം പോലെ തോന്നിയത് കൊണ്ട് ഞാൻ ഹാളിലുള്ള സോഫയിൽ ഇരുന്നു. ഇപ്പോൾ കുറച്ചായി ക്ഷീണം കൂടുതൽ ആണ്.
അച്ഛൻ ആരോടോ ഫോണിൽ സംസാരിക്കുകയാണ്..
"ശരിക്കും... നേരാണോ? എന്നാൽ ഇതൊരു സന്തോഷ വാർത്ത ആണല്ലോ?
എന്നാൽ ശരി ഞാൻ വിളിക്കാം"
അച്ഛൻ ഫോൺ വെച്ചയുടെനെ അടുക്കളയിൽ നോക്കി അമ്മയെ വിളിച്ചു. എന്നിട്ട് അമ്മയോട് പറഞ്ഞു.
"എടിയേ എടിയേ ഇങ്ങ് വന്നേ നീ അറിഞ്ഞോ ഒരു വാർത്തയുണ്ട്? നീയേ നീ ഒരു മുത്തശ്ശി ആകാൻ പോകുന്നു. ഞാൻ ഒരു മുത്തച്ചനും. നമ്മുടെ അമൃത മോൾക്ക് വിശേഷം ഉണ്ടെന്ന്.?"
"ഇത് ആരാ നിങ്ങളോട് പറഞ്ഞത് മോളാണോ..? " അമ്മ അത് കേട്ട ഉടനെ ചോദിച്ചു.
"അല്ല. ജീവന്റെ അമ്മയാ. ഇപ്പോൾ വിളിച്ചു പറഞ്ഞതെ ഉള്ളൂ. അവർ ഇന്ന് തന്നെ അങ്ങോട്ട് പോവുകയാണ് പോലും. നമുക്കും പോയാലോ? "
അച്ഛൻ അത് പറയുമ്പോഴേക്കും ഞാൻ തല ചുറ്റി സോഫയിൽ വീണു കിടന്നു. അത് കണ്ട് നിലവിളിച്ചു അമ്മ എന്റെ അടുത്തേക്ക് ഓടി വന്നു.
"അയ്യോ എന്റെ മോളെ... എന്റെ മോൾക്ക് എന്താ പറ്റിയത്.. " അമ്മ വേഗം എന്റെ തല എടുത്തു അമ്മയുടെ മടിയിൽ വെച്ചു എന്റെ മുഖത്തു തലോടി.
"എന്റെ മനുഷ്യാ വേഗം കുറച്ചു വെള്ളം ഇങ്ങ് എടുത്തു വാ.. എന്നിട്ട് കാർ എടുക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം. എന്റെ അമൃത മോളുടെ കല്യാണം കഴിഞ്ഞ അന്നുമുതൽ തുടങ്ങിയതാ എന്റെ വർഷ മോളുടെ ഈ തല കറക്കം. എന്റെ അമൃത
💬 Comments
View all comments