Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]
മോൾ പോയത് കൊണ്ടാ ഇവൾക്ക് ഇങ്ങനെ വരുന്നത്. രണ്ടു പേരെയും ഒരു വീട്ടിൽ കെട്ടിച്ചു വിട്ടാൽ മതി ആയിരുന്നു."
അപ്പോഴേക്കും അച്ഛൻ വെള്ളം എടുത്തു വന്നു എന്റെ മുഖത്തു തെളിച്ചു. എനിക്ക് ബോധം തെളിഞ്ഞു.
" കുറച്ചു വെള്ളം കുടിക്ക് എന്നിട്ട് നമുക്ക് ഹോസ്പിറ്റലിൽ പോകാം.
. മോൾ ഈ വേഷം മാറി വാ . ." അമ്മ പറഞ്ഞു.
"നീ ഒന്ന് അടങ്ങ്. അതിന് മുൻപ് നമുക്ക് ബി പി ഒന്ന് നോക്കാം. എന്നിട്ട് ഹോസ്പിറ്റലിൽ പോകാം. നീ ആ ബി പി നോക്കുന്ന മെഷീൻ ഇങ്ങ് എടുക്ക്." അച്ഛൻ പറഞ്ഞു. അമ്മ ചെന്ന് അത് എടുത്തു വന്നു. അച്ഛൻ എന്റെ ബി പി നോക്കി. അതിൽ ബി പി കുറവായിരുന്നു.
"നിന്നോട് ഞാൻ പലപ്പോഴും പറഞ്ഞതാ മോൾക്ക് ഉപ്പിട്ട് കഞ്ഞിവെള്ളം കൊടുക്കണം എന്ന് . എവിടെ കേക്കാൻ."
അച്ഛൻ ചൂടായികൊണ്ട് പറഞ്ഞു.
"ഞാൻ കൊടുക്കാഞ്ഞിട്ടൊന്നും അല്ല. ഇത് കുടിക്കാഞ്ഞിട്ട. കണ്ടില്ലേ കുറച്ചു ദിവസായി മോൾക്ക് ആകെ ഒരു തളർച്ചയും ക്ഷീണവും പോലെ. ഈ പെണ്ണ് അത് പുറത്തു കാണിക്കുന്നില്ല എന്നെ ഉള്ളൂ. നിങ്ങൾ നല്ല എവിടെയെങ്കിലും കൊണ്ട് പോയി മോളെ ഒന്ന് കാണിക്ക്. എന്റെ മോൾക് എന്താ പറ്റിയത് എന്ന് അറിയാലോ.. " അമ്മ പറഞ്ഞു.
"ഞാൻ ഇപ്പോൾ എവിടേയും വരുന്നില്ല.. എനിക്ക് എവിടേയും പോകുകയും വേണ്ട അമ്മ എന്നെ വിട്ടേ.. ഞാൻ കുറച്ചു സമയം പോയി കിടക്കട്ടെ. അമ്മ എനിക്ക് കുറച്ചു വെള്ളം കുടിക്കാൻ തന്നാൽ മതി. "
അതും പറഞ്ഞു ഞാൻ
💬 Comments
View all comments