0%

Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]

Author : VaSco Read All Parts 1.3K

എഴുനേറ്റ് എന്റെ റൂമിലേക്ക് പോയി. അതു മുതൽ ഒരു ഭയം എന്നിൽ നിറഞ്ഞു. ഞാൻ കലണ്ടർ എടുത്തു നോക്കി. അതേ ചേച്ചിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസം ആകാൻ ആയി. ചേച്ചിയുടെ വിവാഹത്തിന്റെ രണ്ടാഴ്ച മുൻപ് എനിക്ക് പിരീഡ് ആയതാ.. പിന്നെ പിരീഡ് ആയില്ല. അപ്പോൾ. ഞാൻ എന്റെ വയറിൽ തഴുകി. ജീവേട്ടന്റെ കുഞ്ഞ് തന്റെ വയറ്റിൽ വളരുന്നുണ്ടോ? അതാണോ ഈ ക്ഷീണവും തളർച്ചയും. അങ്ങനെ എങ്കിൽ എന്ത് ചെയ്യും.

എനിക്ക് ആകെ പേടി തോന്നി. പക്ഷെ ഇത് സത്യം ആണെങ്കിൽ ഞാൻ പ്രസവിക്കും വളർത്തും. ഇനി എന്തായാലും എനിക്ക് വേറെ ഒരു വിവാഹം വേണ്ട. എന്റെ ജീവൻ ഉള്ളത് വരെ ജീവേട്ടനെ മറക്കാൻ ആകില്ല. ജീവേട്ടൻ തന്ന സ്നേഹത്തിന്റെ ഓർമ്മയുണ്ട് അത് മതി. ഭാഗ്യം ഉണ്ടെങ്കിൽ ജീവേട്ടന്റെ ഒരു കുഞ്ഞും.

പക്ഷെ ഇത് വീട്ടിൽ അറിയുമ്പോൾ... ചേച്ചി അറിയുമ്പോൾ .. ജീവേട്ടൻ അറിയുമ്പോൾ.. എന്തായിരിക്കും അവരുടെ പ്രതികരണം. അതാലോചിച്ചാണ് എനിക്ക് ടെൻഷൻ.

ആപ്പോഴാണ്.. എന്റെ എക്കാലത്തേയും മികച്ച കൂട്ടുകാരി.. എന്റെ ചങ്ക് ആര്യ ഫോണിൽ വിളിച്ചത്. എന്റെ ചേച്ചിയെ പോലെ തന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ. ഈ ആൾമാറാട്ടം ഒഴിച്ച് ബാക്കി എന്റെ എല്ലാ കാര്യവും അറിയുന്ന ആൾ .

ഞാൻ വേഗം ഫോൺ എടുത്തു.

"എന്താടി.. കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട്. എന്ത് പറ്റി? . നിന്റെ ചേച്ചിയുടെ വിവാഹം കഴിഞ്ഞത് മുതൽ നീ ഇങ്ങനെ ആണല്ലോ? " ആര്യ ചോദിച്ചു.

"എടി നീ ഇപ്പോൾ എവിടെയാ ഉള്ളത്. നിന്റെ ഹസ്സിന്റെ വീട്ടിൽ

💬 Comments

View all comments