Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]
ഇത് വർഷയല്ലേ.?"
"അതേ. ഇതാരാണ്? "
"ഇത് സെന്റ് തെരാസ് കോൺമെന്റ് കോളേജ് വികാരിയാണ്.
വർഷ കുറച്ചു മുൻപ് ഒരു സ്കൂളിൽ ടീച്ചർ ജോലിക്ക് വേണ്ടി അപേക്ഷിച്ചില്ലേ.? അന്ന് ഇന്റർവ്യൂന് വന്നിരുന്നു. അവിടെ ഇപ്പോഴും ഒരു ഒഴിവ് ഉണ്ട്. പക്ഷെ ഇവിടെ അടുത്തല്ല. കുറച്ചു ദൂരെയാണ് തമിഴ് നാട്ടിൽ. വർഷയ്ക്ക് താല്പര്യം ഉണ്ടോ എന്നറിയാൻ വിളിച്ചതാണ് . വർഷയെ ഇവിടെ എല്ലാവർക്കും ഇഷ്ടമായത് കൊണ്ടും കൂടെയാണ് വിളിച്ചത്. താല്പര്യം ഉണ്ടെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ അറിയിച്ചാൽ മതി. " അതും പറഞ്ഞു ഫോൺ കട്ട് ആയി.
ഞാൻ ആലോചിച്ചു. ഇവിടെ നിന്നും ഇപ്പോൾ മാറി നിൽക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ആകെ പ്രശ്നം ആകും. പക്ഷെ വീട്ടിൽ നിന്നും വിടില്ല. വീട്ടിൽ പ്രശ്നം ഉണ്ടാക്കണം. അവർക്ക് എന്നോട് ദേഷ്യം തോന്നണം . എന്നെ തേടി വരാൻ പോലും അവർക്ക് തോന്നരുത്. അതിന് എന്താണ് വഴി. എന്നാൽ മാത്രമേ എനിക്ക് ജീവേട്ടന്റെ കുഞ്ഞിനെ പ്രസവിക്കാൻ പറ്റു.
ഞാൻ വേഗം ഫോൺ എടുത്ത് അവരെ തിരിച്ചു വിളിച്ചു. സമ്മതം ആണെന്നും പറഞ്ഞു. നാളെ നേരിട്ട് കാണാം എന്നും പറഞ്ഞു.
"ഡി നീ എന്തിനാ സമ്മതിച്ചേ... നിന്റെ വീട്ടിൽ നിന്ന് വിടുമോ? ഇത്രയും ദൂരെ പോകാൻ" ആര്യ ചോദിച്ചു.
"ഇത് മാത്രമേ ഇനി എനിക്ക് വഴിയുള്ളൂ.. നീ ഇപ്പോൾ എന്നെ വീട്ടിൽ ഒന്ന് കൊണ്ടുവിട്. എന്നിട്ട് നാളെ രാവിലെ വാ.. നമുക്ക് അവിടെ വരെ ഒന്ന് പോകാം. കൂട്ടത്തിൽ ഒരു ഡോക്ടറേയും കാണാം." ..
"ഇനി നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ശരി
💬 Comments
View all comments