0%

Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]

Author : VaSco Read All Parts 1.3K

ഉത്തരവാദി ആരാണെന്ന് പറ."

"ഞാൻ എല്ലാം പറയാം.. പറഞ്ഞു കഴിഞ്ഞാൽ നീ എന്നെ വെറുക്കരുത്?

" അപ്പോൾ കാര്യമായ ആരോ ആണല്ലോ? ശരി നീ പറ. എന്തായാലും."

ഞാൻ അവളോട് എല്ലാം പറഞ്ഞു . ഒന്നും ഒന്നും മറച്ചു വെക്കാതെ. അവൾ ഞെട്ടി തരിച്ചു പോയി.

"ജീവേട്ടനോ? അമൃതേച്ചിയുടെ ? എന്നാലും നിങ്ങൾ എന്തൊക്കെയാ കാണിച്ചു വെച്ചിരിക്കുന്നത്..ഇനിയിപ്പോൾ എന്താ ചെയ്യുക. വേറെ ആരായാലും. പെട്ടന്ന് വിവാഹം നടത്തിയാൽ രക്ഷപ്പെടാമായിരുന്നു. ഇനിയിപ്പോൾ. ഇത് കളയുകയേ വഴിയുള്ളൂ. "

"ആര്യേ.." ഞാൻ കുറച്ചു ഉച്ചത്തിൽ വിളിച്ചു. അവൾ ഞെട്ടി പോയി.

"എനിക്ക് അതിന് കഴിയില്ലെടി. ആള് മാറിയിട്ടാണെങ്കിലും ജീവേട്ടൻ എനിക്ക് തന്ന സമ്മാനം ആണിത്. എന്റെ വയറ്റിൽ വന്ന എന്റെ ജീവിട്ടന്റെ ചോര. ഇത് ഞാൻ കളയില്ലെടി. എനിക്ക് ഇത് വേണം. എനിക്ക് ഈ കുഞ്ഞ് വേണം. ഇനിയുള്ള ജീവിതത്തിൽ ഇത് മാത്രമേ ഉള്ളൂ. അതുകൊണ്ട് ഇത് കളയാൻ പറയല്ലെടി. "

"എന്നാലും വർഷേ നിന്റെ ജീവിതം.?"

ഇനി എനിക്ക് എന്തിനാടി വേറെ ഒരു ജീവിതം. ജീവേട്ടന്റെ സ്നേഹം വിവാഹത്തിന് മുൻപും ശേഷവും ഞാൻ അറിഞ്ഞു അനുഭവിച്ചു. എന്റെ കഴുത്തിൽ ജീവേട്ടൻ താലി കെട്ടിയതല്ലേ? ജീവേട്ടന് പോലും അറിയില്ലെങ്കിലും. ഇതാ ഇപ്പോൾ ജീവേട്ടന്റെ കുഞ്ഞ് എന്റെ വയറ്റിൽ വളരുന്നു.

ഇത് മതിയെടി എനിക്ക്. ഇത് മാത്രം മതി.

അപ്പോഴേക്കും എന്റെ ഫോണിൽ ഒരു കാൾ വന്നു. അമ്മയായിരിക്കും എന്നാണ് ഞാൻ കരുതിയത്. പക്ഷെ അത് മറ്റൊരു നമ്പർ ആയിരുന്നു. ഞാൻ ഫോൺ എടുത്തു. ഉടനെ മറുഭാഗത്തു നിന്നും ചോദിച്ചു.

"ഹലോ

💬 Comments

View all comments