Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]
അവളും ഞാനും ഒന്നും മിണ്ടിയില്ല. ഞങ്ങൾ അവളുടെ വീട്ടിൽ എത്തി. അവളുടെ അച്ഛനെയും അമ്മയേയും കണ്ടു കുറച്ചു സമയം സംസാരിച്ച ശേഷം അവളേയും കൂട്ടി നേരെ അവളുടെ മുറിയിലേക്ക് കയറി.
"എടി സാധനം താ.." ഞാൻ അവളോട് പറഞ്ഞു.
"അപ്പോൾ നിനക്ക് തന്നെ ആയിരുന്നല്ലേ ? എടി ഇത് എങ്ങനെ പറ്റി.? ആരാ ആള്? " ആര്യ ചോദിച്ചു. ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു.
പിന്നെ അവളുടെ കൈയിൽ നിന്നും കിറ്റ് വാങ്ങി വേഗം അവളുടെ മുറിയിലുള്ള ബാത്‌റൂമിൽ കയറി പ്രഗ്നൻസി കിറ്റ് എടുത്തു ടെസ്റ്റ് ചെയ്തു. അതിൽ നോക്കി നിന്നു. എനിക്ക് വീണ്ടും തല കറങ്ങുന്നത് പോലെ തോന്നി. അതേ ഞാൻ ഒരു അമ്മയാകാൻ പോകുന്നു. ജീവേട്ടൻ അച്ഛനും. എനിക്ക് ഒരേ സമയം സന്തോഷവും സങ്കടവും തോന്നി. ഈ വിവരം. ഞാൻ ഒരു അമ്മയാകാൻ പോകുന്നത് പക്ഷെ ആരോടും പറയാൻ പറ്റില്ലല്ലോ.
ഞാൻ ബാത്‌റൂമിൽ നിന്നും പുറത്ത് വന്നു. എന്നേയും കാത്തു ആര്യ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. പുറത്ത് ഇറങ്ങിയ ഞാൻ ആ കിറ്റ് ആര്യയുടെ കൈയിൽ കൊടുത്തു. അവൾ അതിൽ നോക്കി പിന്നെ എന്റെ മുഖത്തും. എന്നിട്ട് അശ്ചര്യത്തോടെ അവളുടെ വായപൊത്തി.
"പറയെടി... ആരാടി നിന്നെ ചതിച്ചത്.? പറയെടി.. ആരാ നിന്നെ..? എന്നാലും ഇത്രയും നാൾ ചങ്കായി കൂടെ നടന്നിട്ടും ഇങ്ങനെ ഒരാൾ ഉള്ള കാര്യം നീ എന്നോട് പറഞ്ഞില്ലല്ലോ?"
ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു. അവൾ എന്നെ പിടിച്ചു അവിടെയുള്ള കട്ടിലിൽ ഇരുത്തി.
"നീ സമാധാനപെട് നമുക്ക് എല്ലാത്തിനും വഴിയുണ്ടാകാം.. ആദ്യം ഇതിന്റെ
💬 Comments
View all comments