0%

Chapter Title : ജീവന്റെ അമൃതവർഷം 5 [ഏകൻ]

Author : VaSco Read All Parts 1.3K

കാപ്പി എടുത്തു വാ. എന്നിട്ട് നമുക്ക് ഒരുമിച്ചു ഫ്രഷ് ആകാം.. " ഞാൻ പറഞ്ഞു.

അവൾ ചിരിച്ചു കൊണ്ട് താഴേക്ക് പോയി. അവൾ വരുമ്പോഴേക്കും ഞാൻ കുളിക്കാൻ തയ്യാറായി നിന്നിരുന്നു.

അവൾ കാപ്പിയുമായി വന്നു.

" അപ്പോഴേക്കും ഏട്ടൻ കുളിച്ചോ? "

"ഇല്ല. നമ്മൾ ഒരുമിച്ച കുളിക്കുന്നത്."

"അയ്യേ.. എന്താ പറയുന്നത് അതൊന്നും വേണ്ട . ഏട്ടൻ ഇത് കുടിച്ചേച്ചു വേഗം കുളിച്ചു വാ. എന്നിട്ട് വേണം എനിക്ക് കുളിക്കാൻ."

"പിന്നെ... ആദ്യം ഏട്ടൻ കുളിക്കുന്നു.. പിന്നെ ഞാൻ കുളിക്കുന്നു.. അങ്ങനെ ഇപ്പോൾ വേണ്ട. ഇന്നലെയേ ഞാൻ പറയുന്നതാ നമുക്ക് ഒരുമിച്ചു കുളിക്കാം എന്ന് നീ കേട്ടില്ല. ഇപ്പൊ നിന്നെ അങ്ങനെ വിടില്ല. ഒരുമിച്ചു കുളിച്ച ശേഷം നമ്മൾ പുറത്തേക്ക് പോകുന്നു."

അവളുടെ കൈയിൽ നിന്നും കാപ്പി വാങ്ങിയ ശേഷം ഞാൻ പറഞ്ഞു.

"എവിടെയാ ഏട്ടാ.. പോകുന്നത്?"

"വെറുതെ ഒന്ന് കറങ്ങി വരാം. എന്താ വരുന്നില്ലേ?"

"വരുന്നു. ഏട്ടന്റെ കൂടെ വരാൻ എനിക്ക് ഇഷ്ട്ടം അല്ലാതിരിക്കുമോ?"

ഞാൻ വേഗം കാപ്പി കുടിച്ചു കപ്പ് അവിടെ വെച്ച് അവളേയും എടുത്ത് ബാത്‌റൂമിൽ പോയി.

"പ്ലീസ് ഏട്ടാ... ഞാൻ പിന്നെ കുളിച്ചോളാം. ഇപ്പോൾ ഏട്ടൻ കുളിക്ക്."

അമ്മു പറഞ്ഞിട്ടും ഞാൻ അവളെ വിട്ടില്ല. അവളെയും എടുത്തു കൊണ്ട് തന്നെ ഷവർ ഓൺ ചെയ്യാൻ നോക്കിയപ്പോൾ അവൾ പറഞ്ഞു.

"ശ്രീയേട്ടാ.. ഇത് കല്ല്യാണ പുടാവായാണ് ഇത് നനയും. ഞാൻ ഇത് അഴിച്ചു വെച്ചോട്ടെ.. എന്നിട്ട് വരാം"

"നീ എന്നെ പറ്റിക്കുമോ? "

"ഒരിക്കലും ഇല്ല. ഏട്ടനെ പറ്റിച്ചിട്ട് ഞാൻ എവിടെ പോകാനാണ്..

💬 Comments

View all comments