Chapter Title : ജീവന്റെ അമൃതവർഷം 6 [ഏകൻ]
അമൃതയും വർഷയും നിന്നു. ജീവന്റെ അമൃതവർഷമായി .. അമ്മ ആരതി ഉഴിഞ്ഞു. പിന്നെ അച്ഛന്റെ കയ്യിൽ നിന്നും വിളക്ക് വാങ്ങി വർഷയുടെ കയ്യിൽ കൊടുത്ത്. വർഷയെ വീട്ടിനകത്തേക്ക് കൈപിടിച്ചു കയറ്റി
അങ്ങനെ കാര്യങ്ങൾ എല്ലാം
ശുഭമായി അവസാനിച്ചു.
*** *** *** *** *** ***
പിറ്റേദിവസം അമൃതയുടെയും വർഷയുടെയും അച്ഛനും അമ്മയും അവിടേക്ക് വന്നു. അമൃതയെ പ്രസവത്തിന് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി.
അവർ വന്നു കയറിയപ്പോൾ. ജീവൻ അകത്തേക്ക് നോക്കി വിളിച്ചു.
" അമൃതേ നിന്റെ അച്ഛനും അമ്മയും വന്നിരിക്കുന്നു. "
അത് കേട്ട് അമൃത വേഗം പുറത്തേക്ക് വന്നു.
അമൃതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൾ വേഗം അമ്മയുടെ അടുത്തേക്ക് പോയി. അമ്മയെ കെട്ടിപ്പിടിച്ചു. പിന്നെ അച്ഛനെയും.
" അമൃതേ മോൾക്ക് സുഖമാണോ..? "
ആ അച്ഛനും അമ്മയും ഒരുപോലെ ചോദിച്ചു.
"അതെ. " അമൃത പറഞ്ഞു.
" അച്ഛനും അമ്മയും ഇരിക്ക്. നിങ്ങൾക്ക് ഒരാളെ പരിചയപ്പെടുത്താനുണ്ട്. ഞാനിപ്പോൾ വിളിക്കാം. അമ്മേ അവളെ ഇങ്ങു കൊണ്ടുവാ. " ജീവൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
ജീവന്റെ അമ്മയുടെ കൂടെ ഉള്ളയാളെ കണ്ടു. അമൃതയുടെ അച്ഛനും അമ്മയും ഞെട്ടിപ്പോയി. അവളും അമൃതയെ പോലെ തന്നെ അതേ വേഷത്തിൽ അതേ രീതിയിൽ അണിഞ്ഞൊരുങ്ങിയിരുന്നു.
"അറിയാതെ അവർ വിളിച്ചു. മോളെ വർഷേ. ... എന്തായിത്...?"
ജീവൻ അമൃതയേയും വർഷയേയും ഒരുമിച്ച് നിർത്തി ജീവൻ ചോദിച്ചു.
" ഇതിൽ ആരാണ് നിങ്ങൾ കൊണ്ടുപോകാൻ വന്ന എന്റെ അമൃത. തിരിച്ചറിയാമെങ്കിൽ കൊണ്ടുപോയിക്കോ. അല്ലെങ്കിൽ ഇവർ ഇവിടെ നിൽക്കും. ഇവിടെ പ്രസവിക്കും. ഇവിടെ കഴിയും .
💬 Comments
View all comments