Chapter Title : അവളും ഞാനും [Danmee]
ചെയ്യ്തു.
ഒരു ദിവസം രാത്രി അവൾക്ക് പ്രസവ വേദന തുടങ്ങി. അവളുടെ കരച്ചിൽ കേട്ട് അവിടെയുള്ള സ്ത്രീകൾ ഓടി ഞങ്ങളുടെ കുടിലിൽ വന്നു. എന്നെ അവിടെ നിന്നും പുറത്താക്കി. കുറച്ചു കഴിഞ്ഞു ഒരു സ്ത്രീ എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ കുടിലിൽ എത്തുമ്പോൾ തന്നെ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. എന്റെ മനസ് കുളിരണിഞ്ഞു. ഒരു ആൺകുഞ്ഞു ആയിരുന്നു അത്.
അവനെ എന്റെ കയ്യിലോട്ട് വെച്ച് തന്നപ്പോൾ എന്ത് ഫില്ലിങ് ആണ് എനിക്ക് ഉണ്ടായത് എന്ന് എനിക്ക് പറയാൻ പറ്റുന്നില്ല.
കുഞ്ഞിന്റെ ജനന ശേഷംഎന്റെ പാതി കുറച്ചു സന്തോഷത്തിൽ ആയിരുന്നു കാണപ്പെട്ടത്. പക്ഷേ എന്നോട് അവൾ അപ്പോഴും ഒരു അകലം പാലിച്ചു.
ഞാൻ കുഞ്ഞിനെ എടുത്ത് കളിപ്പിക്കുമ്പോൾ എല്ലാം അവൾ അവനെ എന്റെ കയ്യിൽ നിന്നും വെടിച്ചു കൊണ്ട് പോകും.
" ഇവനെ അല്ലെ നീ കൊല്ലണം എന്ന് പറഞ്ഞത് "
" എടി ഞാൻ അപ്പോഴത്തെ........... "
ഞാൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൾ കുഞ്ഞുമായി പോകും..
അവിടെ ആ ഗ്രാമത്തിൽ ഉള്ള വരുടെ മുന്നിൽ ഞാനും അവളും ഭാര്യയും ഭർത്താവുമാണ് പക്ഷെ ഞങ്ങൾ ഒരു ഭാര്യ ഭർത്താക്കന്മാരെ പോലെ അവർ കണ്ടിട്ടില്ല. ചിലപ്പോൾ നഗരത്തിൽ നിന്നും വരുന്നവർ എങ്ങനെ ആയിരിക്കും എന്ന് അവർ കരുതി കാണും.
നാളുകൾ കടന്നു പോയി. ഒരുദിവസം ഞാൻ കൃഷിയിടത്തിൽ നിന്നും വരുമ്പോൾ അവൾ ഒരു പത്രം എടുത്ത് എന്റെ നേരെ നീട്ടി. ഞാൻ അത് മരിച്ചു നോക്കി.
കേരളത്തിലെ ഒരു പ്രമുഖ പാർട്ടിയുടെ സംസ്ഥാനനേതാവ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
" ആശാൻ മരണ പെട്ടു.............. "
💬 Comments
View all comments