Chapter Title : അവളും ഞാനും [Danmee]
എന്നെ ഹസ്ബൻഡ് എന്ന് പറഞ്ഞാണ് പരിചയപെടുത്തിയത്.
" നീ എന്താ അങ്ങനെ പറഞ്ഞത് "
ഫോം ഫിൽ ചെയ്തു നഴ്സ് അവിടെ നിന്നു മാറിയപ്പോൾ ഞാൻ അവളോട് ചോദിച്ചു.
" പിന്നെ ഇത് ആരുടെ കുഞ്ഞ് ആണെന്ന് ഞാൻ പറയണം പിഴച്ചു ഉണ്ടായത് ആണെന്നോ "
ഞാൻ അബോർഷൻ ചെയ്യാം എന്ന് പറഞ്ഞത് മുതൽ നിർവികരതയിൽ എന്നോട് സംസാരിച്ചിരുന്നവൾ ഇപ്പോൾ ദേഷ്യത്തിൽ ആണ് സംസാരിക്കുന്നത്.
പക്ഷെ അവളോട് എന്ത് പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.
ഹോസ്പിറ്റലിൽ അവൾക്ക് റസ്റ്റ് വേണം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ അവളെ അടുത്തുള്ള ഹെൽത് സെന്ററുകളിൽ ആക്കി രാപ്പകൽ ഉറക്കമില്ലാതെ അദ്വാനിച്ചു. റസ്റ്റ് എന്ന് പറഞ്ഞാലും. ഒരു സ്ഥലത്തു അതികനാൾ നിൽക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. മാസങ്ങൾ കഴിഞ്ഞു ഞങ്ങൾ കൽക്കട്ടയിൽ എത്തി അച്ഛന്റെ ഒരു പഴയ കൂട്ടുകാരൻ തന്ന അഡ്രസ്സിൽ ചെന്ന് പഴയ ഒരു ആക്റ്റീവിസ്റ്റീനെ കണ്ടു. ചെറിയ നെക്സ്ൽ ബന്ധമുള്ള അയാളോട് ഞങ്ങൾ ഒളിച്ചോടി വന്നവരാണെന്ന് പറഞ്ഞു നാട്ടിൽ നിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നും അവളുടെ വീട്ടുകാർ കൊല്ലാൻ നടക്കുക ആണെന്നും കള്ളം പറഞ്ഞു. അയൾക്ക് ഞങ്ങൾ പറയുന്നത് കള്ളമാണെന്ന് മനസിലായെങ്കിലും. അവളുടെ അവസ്ഥാ കണ്ട് ഞങ്ങളെ സഹായിക്കാം എന്ന് പറഞ്ഞു. നോർത്ത് ഈസ്റ്റ് ലെ ഒരു ഗ്രാമത്തിൽ അവരുടെ ആളുകൾ ഉണ്ടെന്നും അവിടെ ഗ്രാമീണരെ എഴുതാനും വായിക്കാനും പഠിപ്പിക്കനും ആളെ വേണം പക്ഷെ ശമ്പളം തരാൻ കഴിയില്ല താമസവും ഭക്ഷണവും തരാം പിന്നെ പ്രസവ സമ്മന്താമായ കാര്യങ്ങൾ എല്ലാം ചെയ്തു തരമെന്നും ഏറ്റു.
" എനിക്ക് ഹിന്ദി അറിയാം ഞാൻ പഠിപ്പിക്കാം "
എന്റെ പെങ്ങളാണ് ചാടി കേറി പറഞ്ഞത്. ഞാൻ അവളെ ഒന്ന് നോക്കിയതെ ഉള്ളു. പിന്നെയും രണ്ടു ദിവസം എടുത്തതാണ് ഞാനും അവളും അയാൾ പറഞ്ഞ ഗ്രാമത്തിൽ എത്തിയത്. അവിടെ ഞങ്ങൾക്ക് ഒരു കുടിലും അതിനോട് ചേർന്ന് ഒരു ഷെഡ് പോലെ ആളുകളെ പഠിപ്പിക്കുന്ന സ്ഥാലവും ഉണ്ടായിരുന്നു. അവിടെയുള്ള സ്ത്രീകൾ എന്റെ പതിയെ നല്ലതുപോലെ ശുശ്രുഷിച്ചു. ഞാൻ അവിടെ ഉള്ള ആളുകളുടെ കൂടെ കുടി കൃഷിയും മറ്റും
💬 Comments
View all comments