0%

Chapter Title : അവളും ഞാനും [Danmee]

Author : danmee Read All Parts 106944

നോക്കിയിട്ട് ക്ഷേത്രത്തിലേക്ക് നോക്കി എന്തോ പ്രാർത്ഥിക്കുണ്ടായിരുന്നു.

"അത് തന്നെ.. അതാ ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞത് "

" കയ്യിൽ പൈസ ഉണ്ടോ "

" പൈസ ഒപ്പിക്കാം "

" ഇതാണോ എന്നെ പൊന്നു പോലെ നോക്കാം എന്നക്കെ പറഞ്ഞത് "

" നീ ഈ സമയത്ത് ഇത്പോലെ പറയല്ലേ നമുക്ക് വകുപ്പ് ഉണ്ടാക്കാം നീ വാ "

" ഹോസ്പിറ്റലിൽ ഇപ്പോൾ പോണ്ട കുറച്ചു ദിവസം കഴിഞ്ഞു  കുറച്ചു പൈസ കെട്ടിവെച്ചു പോകാം നല്ല ബില്ല് വരും  ചിലപ്പോൾ സ്കാനിംഗ് ഒകെ എടുക്കേണ്ടി വരും "

" നീ എന്തൊക്കെയാ ഈ പറയുന്നത്.. നിനക്ക് എന്ത അസുഖം "

" ഡാ പൊട്ടാ  നീ  അന്ന് രാത്രി എന്റെ ദേഹത്തു കുത്തിമറിഞ്ഞത് എന്റെ വയറ്റിൽ പിടിച്ചത "

" എന്താ "

" ഇവനെ കൊണ്ട്..... എടാ  ഞാൻ പ്രെഗ്നന്റ് ആണെന്ന് തോന്നുന്നെന്ന്......... ഒന്ന് കൺഫേം ചെയ്യണം "

എന്റെ തലയിൽ എന്തോ വന്ന് അടിച്ചത് പോലെ തോന്നി എനിക്ക്. അന്ന് രാത്രി നടന്ന കാര്യം ഞാൻ മറന്നു വരുകയായിരുന്നു.. എന്റെ തൊണ്ട വരാളുന്ന പോലെ തോന്നി.

"ങേ "

...........

"നീ വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം "

"ധൃതി ഇല്ല നാളെയോ മറ്റന്നാളോ പോകാം "

" ഇല്ല പെട്ടെന്ന് തന്നെ പോകാം... നമുക്ക് എബൌട്ട്‌ ചെയ്യാം...  അന്ന്  എന്തോ  അങ്ങനെ ഒകെ  സംഭവിച്ചു .... നിന്നോട്  ക്ഷമ പറഞ്ഞാൽ .......... അല്ല  അതിലും വലിയ പാപിയാണ് ഞാൻ  "

" അബോർട്ട്‌ ചെയ്യണോ.... നിനക്ക് ആളുകളുടെ ജീവൻ എടുക്കുന്നത്.  വലിയ കാര്യമായിരിക്കില്ല... പക്ഷെ ഒരു ജീവൻ എന്റെ കൈകൊണ്ട് പൊലിഞ്ഞതിൽ പിന്നെ ഞാൻ നേരെ ചൊവ്വേ ഉറങ്ങിയിട്ടില്ല  ഈൗ ഒരു പാപം കൂടെ നീ എന്നെ കൊണ്ട് ചെയ്യിപ്പിക്കരുത് "

എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ അവിടെ നിൽക്കനെ കഴിഞ്ഞുള്ളു. രണ്ടു ദിവസം കഴിഞ്ഞു. അടുത്തുള്ള സിറ്റിയിലെ ഒരു വലിയ ഹോസ്പിറ്റലിൽ തന്നെ ഞാൻ അവളെ കൊണ്ട് പോയി.

ഹോസ്പിറ്റലിൽ അവൾ

💬 Comments

View all comments