Chapter Title : അവളും ഞാനും [Danmee]
ശ്രമിച്ചു ഉപേക്ഷിച്ചു. പിന്നെ ഓട്ടോ യിലും കറിലും ബസിലുമായി അലച്ചിൽ ആയിരുന്നു. ഒരു റിസ്ക്കും എടുക്കാൻ ഞാൻ തയ്യാറായില്ല. ഇതിനിടക്ക് അവളോട് ഞാൻ നിർദേശങ്ങൾ മാത്രം പറഞ്ഞു അവൾ അത് മുളികേൾക്കും. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു പൊക്കൊണ്ടിരുന്നു. ഞങ്ങൾ ഗ്രാമപ്രേദേശത്തു കുടി മാത്രം യാത്ര ചെയ്തു ഒരു ദിവസത്തിൽ കൂടുതൽ എവിടെയും താങ്ങിയില്ല.
" എത്ര നാൾ ഇങ്ങനെ ഓടും... നമ്മുക്ക് കുറച്ചു ദിവസം എവിടെയെങ്കിലും നിൽക്കാം "
ഒരു ദിവസം അവൾ എന്നോട് പറഞ്ഞു.
"എവിടെ നിൽക്കാൻ "
"ഇത്രയും ദിവസം ആയില്ലേ ഇങ്ങനെ അലയുന്നു അവർ ചിലപ്പോൾ നമ്മളെ നോക്കുന്നത് നിർത്തി കാണും "
" നമ്മളുടെ മരണം ഉറപ്പാക്കാതെ അവർ ഇത് നിർത്തില്ല "
വഴിയിൽ കാണുന്ന വർക്ക്‌ഷോപ്പുകളിൽ പണി എടുത്തും. മാർക്കറ്റുകളിലും കൃഷിയിടങ്ങളിലും ചുമടു എടുത്തും. ദിവസ വേദനത്തിനായി ചില ഫെക്ട്ടറിക്ക് മുന്നിൽ ക്യു നിന്നും ഞാൻ ചിലവിനുള്ള കാശ് കണ്ടെത്തികൊണ്ടിരുന്നു. അവളെ സ്ത്രീകൾ ഉള്ള ഗ്രാമീണ വീടുകളിലും ചെറിയ ലോഡ്ജ് കളിലും പിന്നെ ലേഡീസ് ഹോസ്റ്റൽ ഉള്ളടുത്ത് അവിടെയും ഞാൻ അന്തിയുറക്കി. ഞാൻ അവളെ ആകുന്നതിനു പരിസരത്തു. മരത്തിനു അടിയിലോ. റൂമിനു പുറത്തോ ഒകെ ആയി താമസിച്ചു. ഒരു ദിവസം പ്രത്യേകിച്ച് പണി ഒന്നും കിട്ടിയില്ല. ഞാൻ അവളെയും കൊണ്ട് അടുത്തുള്ള അമ്പലത്തിൽ അന്നദാനത്തിനു പോയി. ഫുഡ് കയിച്ച അവൾ നിർത്താതെ ശർദ്ധിക്കാൻ തുടങ്ങി.
" വയറ്റിൽ പിടിക്കാത്തത് ആവും നീ ഇവിടെ ഇരിക്ക് ഞാൻ അടുത്ത് ഹോസ്പിറ്റൽ വല്ലതും ഉണ്ടോ എന്ന് നോക്കട്ടെ "
" ഹോസ്പിറ്റലിൽ പോകേണ്ട കേസ് തന്നെ ആണ് ... പക്ഷെ ഇന്ന് പോണ്ട ഞാൻ ഇവിടെ കുറച്ചു നേരം ഇരിക്കട്ടെ "
"ഈ ക്ഷേത്രം ഇപ്പോൾ അടക്കും പിന്നെ ഇവിടെ ആരും കാണില്ല.... നീ വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം പിന്നെ വേറെ എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്ന് നോക്കട്ടെ "
" ഇപ്പൊ ഇനി എന്ത് കഴിച്ചാലും ശർദ്ധിക്കും... "
ക്ഷേത്രത്തിൽ നിന്നും പോകുന്ന സ്ത്രീകൾ നമ്മളെ നോക്കി ചിരിച്ചുകൊണ്ട് പോകുന്നുണ്ടായിരുന്നു. ഞങ്ങളെ
💬 Comments
View all comments