0%

Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Author : kkstories Read All Parts 285

ജീവിത ജാലകം- വീണ്ടും 2

Jeevitha Jalakam Veendum Part 2 | Author : Mithran

[ Previous Part ] [ www.kkstories.com ]


തുടരുന്നു ......................... ( വർത്തമാനകാലം )

അമ്മയുടെ വിളി അടുത്ത് വരും തോറും നെഞ്ചിൽ ഒരു കുറ്റബോധത്തിന്റ നോവുന്ന വിങ്ങൽ ഉണ്ടാവുന്ന തോന്നൽ ,ചെയ്യാത്ത തെറ്റിന് മറ്റുള്ളവരുടെ മുമ്പിൽ തല കുനിഞ്ഞ ഒരു അവസ്ഥ പോലെ ..

കണ്ണാ .....കണ്ണാ . ആധിയോടു കൂടിയ അമ്മയുടെ വിളികൾ !!!!!!!!!!

മറുപടി പറയണം എന്നുണ്ട് പക്ഷെ ശബ്‌ദം പുറത്തേയ്ക്കു വരുന്നില്ല ........

ഇരുട്ടത്ത് ഇരിക്കുന്ന എന്നെ 'അമ്മ വന്നു ചേർത്തുന്നച്ചു ,തൂങ്ങിയ തല പതുകെ ഉയർത്തി എന്നോട് ചോദിച്ചു ന്താ പറ്റിയതു എന്റെ കണ്ണന് ......

ഉത്തരത്തിനു മുൻപ് അടക്കിപ്പിടിച്ച തേങ്ങൽ ഞാൻ പോലും അറിയാതെ കരച്ചിലായി പുറത്തുവന്നു .

ഞാൻ ഒന്നും ചെയ്തില്ല 'അമ്മ ,..........അത് മുഴുവിക്കാൻ കഴ്ഞ്ഞില്ല വിങ്ങി പൊട്ടിപ്പോയി ..........

എനിക്ക് അറിയില്ല നിന്നെ ,ന്റെ കുട്ടി ദൈവത്തിന്നു നിരക്കാത്ത ഒന്നും ചെയ്‌ലാ ന്ന് അറിയാടാ

കരയുന്ന എന്നെ ചേർത്ത് പിടിച്ചു 'അമ്മ പറയുമ്പോൾ ,വേറെ ആരും ഇനി എന്ത് പറഞ്ഞാലും ,ഇനി ലോകം മുഴുവൻ എനിക്ക് എതിരെ നിന്നാലും ഒരു കുഴുപ്പവും ഇല്ല എന്നൊരു ഉറപ്പാ .........

വാ എണ്ണിക് ആദ്യം എന്നായി 'അമ്മ , തണുപ്പിൽ ഇരുന്നു മരവിച്ച മനസും ശരീരത്തെയും താങ്ങി ടെറസിൽ നിന്നും പതുകെ നടന്നു ,ആ വലതു കൈ ,മരവിച്ച എന്റെ ഇടതു കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട് എന്ത് വന്നാലും ഒരിക്കലും നമ്മെ പിരിക്കാൻ കഴില്ല എന്നപോലെ ...

വരാന്തയിൽ എത്തിയപ്പോൾ മാത്രമാണ് എത്ര നേരം എന്റെ ഓര്മ്മകളുടെ പൂത്തോട്ടത്തിൽ ഞാൻ പാറി പറന്നു എന്ന് ബോധവാൻ ആയതു ....

'അമ്മ വാതിൽ തുറന്നപ്പോൾ ആദ്യം നോട്ടം പോയത് ചുവരിൽ അച്ഛന്റെ ചിത്രത്തിൽ മിന്നുന്ന വെളിച്ചത്തിലാണ് ,ആ വെളിച്ചം അപ്പോൾ പ്രകാശിച്ചതു ആ മുറിയിലെ അന്ധകാരത്തിൽ മാത്രമല്ല ,എന്നിലെ ഇരുട്ടിൽ കൂടിയാണ് ....

എന്റെ മുറി വരെ എന്നെ അനുഗമിച്ചു 'അമ്മ ,പതുകെ തലമുടിയിൽ തലോടിക്കൊണ്ട് അമ്മയുടെ സ്‌നേഹത്തിന്റെ കൈയൊപ്പ്‌ പോലെ ,കണ്ണാ ആര്കും നീ ഒരിക്കലും ഒരു ദ്രോഹവും ചെയില്ലാ നിക് അറിയാം അതും ഒരു പെൺകുട്ടിയോട് ,,,ഒന്നും ആലോചിക്കണ്ട ഇപ്പൊ നന്നായി ഉറങ്ങു ബാക്കി രാവിലെ നോക്കാം കേട്ടോ .........

💬 Comments

View all comments