0%

Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]

Author : kkstories Read All Parts 945

,പോരുമ്പോൾ അവരുടെ അമ്പലത്തിലെ കൂടിയാട്ടം കഴിഞ്ഞു അമ്മുനെ വീട്ടിൽ നിൽക്കാൻ വിടാം എന്ന ഒറ്റക്കാരണത്താൽ മാത്രമാ അമ്മയും എന്നയും വീട്ടിൽ പോവാൻ അവള് സമ്മതിച്ചത് ---------

എന്നും രാവിലെ തുടങ്ങി ചിലപ്പോൾ വൈകുന്നേരം വരെ കളി തന്നെ ,ക്രികെറ്റ്റാ പ്രധന കലാരൂപം ,വായനശാലയുടെ മൈതാനം ഞങ്ങളുടെ പ്രധന വേദിയായി ..നാട്ടിൽ വല്ലപ്പോഴും ക്രിക്കറ്റ് ടൂർണമെന്റ് നടക്കറുണ്ട്‌ ,ചേട്ടൻമാരുടെ കളി ഒക്കെ നല്ല രസമാ ,മത്തായിച്ചേട്ടന്റെ സ്‌നേഹിതൻ ടൗണിൽ സൈക്കിൾ വാടകക്കു കൊടുക്കുണ്ടായിരുന്നു ,രണ്ടുകൊല്ലം മുന്പാ സൈക്കിൾ ഓടിക്കാൻ ഞാനും ടോണയിയും ഒരുമിച്ച പഠിച്ചേ ഒരു സൈക്കിൾ തന്നെ ,ആ ബലത്തിലാ ഒറ്റക് 'അമ്മ വിടുന്നത് ,

ലാലിന്റെ വീടിനു അടുത്ത് പുഴയാണ് നല്ല കലക്കൻ മീനും കിട്ടും ,ഇന്ന് ഞങ്ങളെല്ലാവരും കുടി അതാ അവിടേയ്ക്കു വച്ച് പിടിച്ചതിന്റെ പ്രധാന കാരണം ,ചുണ്ടയും ഇരയും ലാലിന്റെ വീട്ടിൽ നിന്നും തൂക്കി ,അവനൊക്കെ എന്നും പോകുന്നതാ ,

എരിയുന്ന ചൂടുള്ള വെയിൽ ,പുഴയിൽ നിന്നും ഒഴുകി വരുന്ന ഇളം തണുത്ത കാറ്റ് ,പല കടവുകളിലായി കാണുന്ന കുറെ മനുഷ്യർ ,ചിലർ പുഴയുടെ കരയിൽ അലക്കിയ തുണി ഉണക്കുന്നു ,താഴത്തെ കടവിൽ കാലിയെ വൃത്തിയാക്കുവർ ,നിറഞ്ഞു ഒഴുകുന്ന പുഴ ,മീൻ പിടിക്കുന്നവർ വേറെയും ഉണ്ട് മൊത്തത്തിൽ ഒരു കലപില ശബ്‌ദങ്ങൾ ,ചുണ്ടയിൽ ഇര കോർത്ത് കാത്തിരിക്കാൻ തുടങ്ങി ,എവിടെ ഒരു മീൻ പോയിട്ട് ജീവനുള്ള ഒന്നും ഞങ്ങളുടെ പിടിയിൽ വന്നില്ല ,വെയിൽ കൊണ്ടത് മിച്ചം ,വെയിന്റെ ചുടു വല്ലാതെ കൂടിയപ്പോൾ ഒരു കുളിയും പാസ്സാക്കി ലാലിന്റെ വീട്ടിലേക്കു പോയി ,നല്ല ചൂടുള്ള

💬 Comments

View all comments