Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]
,പണ്ടും എന്നോട് വലിയ സംസാരമില്ല കണ്ടാൽ ഒന്ന് ചിരിക്കും അത്രേ തന്നെ ,ലാൽ ,മധു ,ടോണി ഇവരൊക്കെ എല്ലാവരോടും പെട്ടന്നു കൂട്ടവും ,എനിക്ക് എന്തോ കുറച്ചു സമയും വേണം അതാ രീതി ......................
വിഷുന് ഒരാഴ്ച്ച മുൻപ് അച്ഛൻ പറഞ്ഞു നാളെ പിള്ളേരോട് വരൻ സതീഷ്ട്ടൻ പറഞ്ഞുഅത്രേ ,ഓഹോ കേട്ടപ്പോൾ മുതൽ നെഞ്ച് കിടന്നു പിടക്കാൻ തുടങ്ങി ,ഏത് വിധത്തിൽ പറയും ഒരു ഐഡിയില്ല ,ഉറക്കം അന്ന് രാത്രി എന്നെ തേടി വന്നില്ല എന്ന്‌തന്നെ പറയണം ,,,,,............
രാവിലെ എന്റെ കുളിയും തേവാരവും കണ്ടിട്ട് അമ്മയുടെ ചോദ്യം ,അല്ല കണ്ണാ ,എന്തായാലും മേത്തു പൊടിയാകും ന്നാ അതുകഴ്ഞ്ഞു കുളിച്ചാൽ പോരെ എന്ന് ,അമ്മക്ക് അറിയോ എന്റെ ആധി ,,,,,,ഒന്ന് പൊമ്മ ,,
ഇഡലിയും സാമ്പാറും കുട്ടി കഴിച്ചു ,നേരെ ടോണിയുടെ വിട്ടിൽ ഹാജർ ആയി
എന്റെ മട്ടും ഭവും കണ്ടിട്ട് അവൻ വലിയ വായിൽ ചിരിക്കുന്നു ,,,,,ഓ വല്ല കല്യാണ ചെറുക്കന്മാർക് ഉണ്ടാവില്ല ഇത്രയും ടെൻഷൻ ..........ഡാ പൊട്ടാ തരം കിട്ടുമ്പോൾ അവളെ വിളിക്കുന്നു കാര്യം പറയുന്നു സിമ്പിൾ ,കൈ രണ്ടും മലർത്തി കാണിച്ചുകൊണ്ടാ ഇവന്റെ കിന്നാരം പറച്ചിൽ ...
സതീഷ്ട്ടനും മൂർത്തിമാഷും ചെയ്യണ്ട കാര്യമങ്ങൾ പറഞ്ഞു തരുവാ ,എല്ലാ ബുക്‌സും നമ്പർ ഉണ്ട് അത് 50 എണ്ണം വീതം ഓരോ ചാക്കിൽ അടക്കിവയ്ക്കുക അത്രയേയുള്ളൂ ,ചാക്കിന്റെ പുറത്തു അകത്തുള്ള ബുക്കിന്റെ നമ്പർ എഴുതിയാൽ മതി അപ്പൊ തിരിച്ചു വയ്ക്കുമ്പോൾ തെറ്റ് വരാതെ മടക്കിവയ്ക്കാം കൂടാതെ
വല്ലാതെ കീറിയ ബുക്കുകൾ ഉണ്ടെങ്കിൽ അത് മാറ്റി വയ്ക്കണം ,ഞങ്ങളുടെ
💬 Comments
View all comments