Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]
ഓടി ചാടി ചെയുന്നു ,പറയാൻ ടോണി അവസരം ഉണ്ടാക്കും അപ്പൊ അങ്ങു പറഞ്ഞേയ്ക് അതാ അവന്റെ ഓർഡർ .............
ഉച്ച ആയപോൾക്കും കാൽ പകുതി ബുക്ക് താഴെ എത്തിച്ചു ,ഇനി നമ്പർ നോക്കി ചാക്കിൽ വായ്ക്കണം ,പ്രഭാവതി ടീച്ചർ വന്നു മൂർത്തി മാഷിന്റെ ഭാര്യ ,ഭാ പിള്ളേരെ ഇനി വല്ലതും കഴിക്കാൻ നോക്കാം കേൾക്കണ്ട താമസം ഞാൻ നിറുത്തി ,വിശപ്പു അത് സഹിക്കാൻ പറ്റുവോ ,വാടാ ഞാൻ മുമ്പിൽ നടന്നു അവരെ വിളിച്ചു ,
വായനശാലയുടെ സൈഡിലിൽ കൂടെ പോകുന്ന വഴി അവസാനിക്കുന്നത് മാഷിന്റെ വിടാ ,ടീച്ചർക്ക് പിറകെ ഞങ്ങളും വച്ച് പിടിച്ചു ,മുറ്റത്തു'തുളസി'ചെടിയുടെ താഴയേ ബൗക്കറ്റിൽ വെള്ളം ഉണ്ടായിരിന്നു കൈയും കാലുമൊക്കെ ഒന്ന് നന്നയി കഴുകി ചായിപ്പിൽ പുൽപ്പായ വിരിച്ചു വച്ചേരുന്നു ,എനിക്കും ടോണിക്കും മഷ്‌ണയും ടീച്ചറെയും നന്നായി അറിയാം ഇവർക്കു വല്യ പിടിയില്ല ,ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാഷും രണ്ടോ മൂന്നോ വർഷം കഴിഞ്ഞു ടീച്ചറും റിട്ടയേഡ് ആയതാ .......
ടോണി പറഞ്ഞു എല്ലാവരും ഇരിക്കാൻ പെണ്പടക് ഒരു മടിയുള്ള പോലെ മാറിനിൽക്കുന്ന ,ഭാ ഇരിക്ക് മകളെ ടീച്ചറുടെ കരുതൽകൂടിയ വിളി ,ചെറുമടിയിടുകൂടി എലാവരുംഇരിന്നു ,ടീച്ചറേ കൂടെ ഇരുന്നോ'എന്നായി'ടോണി ,വേണ്ടടാ മാഷും സതീഷും വന്നിട്ടേ ഞാൻ കഴിക്കുന്നള്ളു നിങ്ങൾ കഴിച്ചോ എന്നായി ടീച്ചർ ,
ഞാനും ടോണയിയും വിളമ്പാൻ നിന്ന് , നല്ല സാമ്പാർ ,വള്ളി പയർ തോരൻ ,പപ്പടം ,നെല്ലിക്ക അച്ചാർ ഉണ്ട് ,കൂടാതെ ചെറുപയർ പായസവും ,മൂർത്തി മാഷിന്റെ മക്കളൊക്കെ ദൂരയാ അവരോടു കാണിക്കാൻ കഴിയാത്ത സ്‌നേഹം ഞങ്ങൾക്കു കിട്ടി
💬 Comments
View all comments