0%

Chapter Title : ജീവിത സൗഭാഗ്യം 20 [മീനു]

Author : Meenu Read All Parts 3.5K

തുടങ്ങുന്നുണ്ട് പനമ്പിള്ളി നഗർ ൽ. അതിനു പ്രൊമോഷൻസ് എന്തൊക്കെ ചെയ്യണം എന്ന് ഒരു ഐഡിയ ആയിട്ടില്ല ഞങ്ങൾക്ക്. സിദ്ധു നു ഹെല്പ് ചെയ്യാൻ പറ്റുമോ സമയം ഉണ്ടെങ്കിൽ.

അലൻ: സിദ്ധു നല്ല തിരക്കുള്ള ആൾ ആണ്. അതും വല്യ ഒരു കമ്പനി ടെ മാർക്കറ്റിംഗ് ഹെഡ് ആണ്. അവനോട് ആണോ നീ ഈ ചെറിയ boutique ൻ്റെ കാര്യം പറയുന്നത്?

ജോവിറ്റ: സിദ്ധു നു ഐഡിയസ് ഒരുപാട് ഉണ്ടാവുള്ളു, ഒരു ഹെല്പ്. സമയം ഉണ്ടെങ്കിൽ മതി കെട്ടോ.

സിദ്ധു: ഇപ്പൊ എവിടെയാ ഉള്ളത്?

ജോവിറ്റ: ഇപ്പൊ ഞങ്ങൾ ഓൺലൈൻ പേജ് ലൂടെ ആണ് ബിസിനസ് നടത്തുന്നത്. ഇനി ശരിക്കും ഷോപ് ഇടാൻ ആണ്.

അലൻ: സിദ്ധു... ഇവൾക്ക് ഒരു പാർട്ണർ ഉണ്ട് ശില്പ. എനിക്ക് ഒരു കാർ detailing ഷോപ് ഉള്ളത് ഞാൻ പറഞ്ഞിട്ടില്ലേ? അതിൽ എനിക്ക് ഒരു പാർട്ണർ ഉണ്ട് വിശാൽ. അവൻ്റെ വൈഫ് ആണ് ഈ ശില്പ.

സിദ്ധു: ഓക്കേ... നമുക്ക് നോക്കാം ജോവിറ്റ... പോരെ...

ജോവിറ്റ: മതി... സമയം ഉള്ളത് പോലെ മതി... ധൃതി ഇല്ല. പിന്നെ ജോവിറ്റ എന്ന് വിളിച്ചു കഷ്ടപെണ്ടണ്ട, ജോ എന്ന് ആണ് എന്നെ എല്ലാവരും വിളിക്കുന്നത്.

സിദ്ധു: ഓക്കേ ജോ... നമുക്ക് ആലോചിക്കാം... ഞാൻ ഹെല്പ് ചെയ്യാം....

അലൻ: സിദ്ധു... എന്നെ ഇതിൽ പെടുത്തല്ലേ... ജോ, സിദ്ധു ൻ്റെ നമ്പർ വാങ്ങിച്ചോ... എന്നിട്ട് നേരിട്ട് ആയിക്കോളൂ... അല്ലെങ്കിൽ എനിക്ക് നാളെ മുതൽ സ്വൈര്യം തരില്ല ഇവൾ.

സിദ്ധു: (ചിരിച്ചു കൊണ്ട്) എൻ്റെ നമ്പർ എടുത്തോളൂ....

ജോ സിദ്ധു

💬 Comments

View all comments