Chapter Title : ജീവിത സൗഭാഗ്യം 21 [മീനു]
സംസാരിച്ചതിന് ശേഷം രാത്രി ഞാൻ ആലോചിച്ചു. മീരയുടെ ഇഷ്ടത്തിന് നീ വില കൊടുത്തത് കൊണ്ട് ആണല്ലോ അവൾ അലൻ ആയി ഇപ്പൊ ആസ്വദിക്കുന്നത്. അതുപോലെ തന്നെ നാളെ നിനക്ക് തോന്നാം ഞാൻ അങ്ങനെ അര്മാദിച്ചു നടന്ന പെണ്ണല്ലേ, എനിക്കും ആഗ്രഹങ്ങൾ ഉണ്ടാവുമല്ലോ എന്ന്. ശരി അല്ലെ ഡാ?
സിദ്ധു: തോന്നാം...
നിമ്മി: ഹ്മ്മ്... എനിക്ക് അറിയാം.... പക്ഷെ സിദ്ധു, ഞാൻ ഒരുപാട് ചാറ്റ് ചെയ്തിട്ടുണ്ട്, കാൾ ചെയ്തിട്ടുണ്ട്, എല്ലാവരും ആയിട്ട് ട്രാവൽ ചെയ്തിട്ടുണ്ട്, പക്ഷെ അത്രേ ഉള്ളു... പലരും എൻ്റെ ലൈഫ് ൽ ഫ്രണ്ട് ആയി വന്നതും എന്നെ കിട്ടും എന്ന് കരുതിയാണ്. പക്ഷെ അവരൊക്കെ അവസാനം നിരാശരായി പോയിട്ടേ ഉള്ളു, ഒരുത്തൻ എന്നോട് പറഞ്ഞു ഞാൻ വരാലിനെ പോലെ വഴുതി പോവും എന്ന്. അത് വളരെ ശരി ആണ്, ഈ ആവശ്യം പറയുമ്പോ ഞാൻ വഴുതും, പക്ഷെ അവൻ്റെ ഒക്കെ മനസ്സിൽ കിട്ടുവായിരിക്കും എന്നൊരു തോന്നൽ എപ്പോളും കാണും. കുറെ കഴിയുമ്പോ പ്രതീക്ഷ നശിച്ചു പോവും. ഒരു രസം അല്ലെ ഇതൊക്കെ കാണുമ്പോ നമുക്ക്. അല്ലെ ഡാ...
സിദ്ധു: (ചിരിച്ചു കൊണ്ട്) പിന്നെ എങ്ങനെ നീ എൻ്റെ മുന്നിൽ വീണു?
നിമ്മി: നിൻ്റെ മുന്നിൽ വീഴാൻ നീ എൻ്റെ പിന്നാലെ നടന്നിട്ടുണ്ടോ?
സിദ്ധു: അതില്ല.
നിമ്മി: നിനക്ക് എന്നെ ഇഷ്ടം ആണ് എന്ന് ഞാൻ മനസിലാക്കുന്നതിന് മുന്നേ ഞാൻ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി. അത് എപ്പോൾ ആണ് എങ്ങനെ ആണ് എന്ന് എനിക്ക് അറിയില്ല. അല്ലാതെ എല്ലാവരെയും പോലെ നീ എൻ്റെ പിന്നാലെ നടന്നിട്ടൊന്നും ഇല്ല.
💬 Comments
View all comments