Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]
സ്ടുടെന്റ്റ്.
ജോ: ഇപ്പൊ ഞാൻ ആരായി? ഞാൻ വരാൻ വേണ്ടി സിദ്ധു വെയിറ്റ് ചെയ്യുവാരുന്നു പുറത്തു. നിന്നെ പരിചയം ഇല്ല എന്നും പറഞ്ഞു.
ശില്പ: (അവനെ അവളുടെ ഇടതു കൈ കൊണ്ട് വട്ടം ചേർത്ത് പിടിച്ചു കൊണ്ട്) എത്ര വര്ഷം ആയിട്ട് കാണുവാ ഇവനെ ഞാൻ. ഞങ്ങൾ രണ്ടും ആയിരുന്നു എപ്പോളും ഒരുമിച്ച്.
ജോ: പഴയ വല്ല പ്രണയ കഥയും ഉണ്ടോ?
ശില്പ: പ്രണയ കഥ ഒന്നും ഇല്ല, പക്ഷെ ഞങ്ങൾ രണ്ടും ആയിരുന്നു എപ്പോഴും എല്ലാ കാര്യങ്ങൾക്കും, അതുകൊണ്ട് പിള്ളേർ ഞങ്ങളെ ചേർത്ത് പ്രണയ കഥ ഉണ്ടാക്കിയിട്ടുണ്ട്. എൻ്റെ അമ്മ ടീച്ചർ ആയിരുന്നത് കൊണ്ടും, ഇവൻ്റെ ഫാമിലി കമ്പ്ലീറ്റ് അമ്മക്ക് അറിയാവുന്നത് കൊണ്ടും അതൊന്നും ഞങ്ങൾക്ക് ഇഷ്യൂ ആയിരുന്നില്ല, അല്ലേടാ കൊരങ്ങാ?
സിദ്ധു ചിരിച്ചു...
ശില്പ: നീ ഭയങ്കര വല്യ ഏതോ ആൾ ആണ് അലൻ്റെ ഫ്രണ്ട് ആയത്കൊണ്ട് മാത്രം നമുക്ക് കിട്ടിയതാ എന്നൊക്കെയാ ജോ പറഞ്ഞത്. അത്ര വല്യ ആളാ നീ?
സിദ്ധു: പോടീ....
അപ്പോളും ശില്പ സിദ്ധു നെ ചേർത്ത് പിടിച്ചിരിക്കുക ആയിരുന്നു. കളഞ്ഞു പോയത് എന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിൽ.
ജോ: ശില്പ നീ സിദ്ധു നെ വിട്... സിദ്ധു ഇരിക്കട്ടെ...
ശില്പ പെട്ടന്ന് അവനിൽ നിന്നും അകന്നു മാറി കൊണ്ട്. "ഇരിക്കട... ഭയങ്കര സന്തോഷം നിന്നെ കണ്ടപ്പോൾ..."
സിദ്ധു ൻ്റെ മനസ്സിൽ പഴയ കാലം കടന്നു പോയി. വെള്ള ഉടുപ്പും പച്ച പാവാടയും ഇട്ട ശില്പ യും വെള്ള ഷർട്ട് ഉം കാക്കി ട്രൗസർ ഉം ഇട്ട താനും.
സ്കൂൾ
💬 Comments
View all comments