0%

Chapter Title : ജീവിത സൗഭാഗ്യം 22 [മീനു]

Author : Meenu Read All Parts 2.9K

ഒന്ന് വരാമോ?

സിദ്ധു: ലഞ്ച് കഴിഞ്ഞു നോക്കാം.

ജോ: മതി. ഞാൻ ശില്പ യോട് കൂടി വരാൻ പറയാം.

സിദ്ധു: ഓക്കേ. എനിക്ക് ഒന്ന് ലൊക്കേഷൻ അയച്ചേക്ക്. ഒരു 3 o Clock. ആവുമ്പൊ വരാം.

ജോ: Thanks Sidhu.

സിദ്ധു: ഓക്കേ. അലൻ എവിടെ?

ജോ: അല്ലു രാവിലെ ഒരു പോക്ക് പോയാൽ പിന്നെ ഒരു വിവരവും കാണില്ല. lunch നു വരുമായിരിക്കും.

സിദ്ധു: തിരക്കായിരിക്കുമല്ലോ.

ജോ: ഹ്മ്മ്.... സിദ്ധു.... ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലെ.... ഞങ്ങളെ ഹെല്പ് ചെയ്യുന്നതിൽ.

സിദ്ധു: ഏയ്... അങ്ങനെ ഒന്നും ചിന്തിക്കരുത് കെട്ടോ.

ജോ: ഓക്കേ സിദ്ധു. അപ്പൊ മൂന്നു മണിക്ക് കാണാം.

സിദ്ധു: ഓക്കേ.

സിദ്ധു അപ്പോൾ തന്നെ നിമ്മിയെ വിളിച്ചു പറഞ്ഞു.

നിമ്മി: ഹ്മ്മ്... നീ അവരെ കണ്ടിട്ട് വിളിക്ക്....

സിദ്ധു: ശരി ഡീ...

നിമ്മി: തത്കാലം നീ ഇതൊന്നും മീരയോട് പറയണ്ട കെട്ടോ.

സിദ്ധു: അവൾ അറിയില്ലേ അലൻ വഴി.

നിമ്മി: ഹ്മ്മ്.... നീ പറഞ്ഞോ, പക്ഷെ കമ്പ്ലീറ്റ് വേണ്ട.

സിദ്ധു: ഹാ... അതില്ല.

നിമ്മി: ശരി ഡാ..

സിദ്ധു: ഹ… ഡീ.. ഞാൻ വിളിക്കാം.

സിദ്ധു തൻ്റെ ഓഫീസ് ജോലികളിൽ മുഴുകി.

ഊണ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ സിദ്ധു നു മീരയുടെ മെസ്സേജ് വന്നു.

മീര: ഡാ... എവിടാ?

സിദ്ധു: ഓഫീസ് ൽ.

മീര: ഹ്മ്മ്... കഴിച്ചോ?

സിദ്ധു: കഴിക്കുന്നു.

മീര: ഞാൻ കഴിച്ചു. അവൾ വിളിച്ചോ നിമ്മി?

സിദ്ധു: വിളിച്ചില്ല, മെസ്സേജ് ഇട്ടു.

മീര: എന്ത് പറഞ്ഞു?

സിദ്ധു: ഒന്നും ഇല്ല, നോർമൽ casual talk.

💬 Comments

View all comments