0%

Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]

Author : Meenu Read All Parts 3.1K

അവൻ പോയി ഡോർ തുറന്നു.

ജോ: അല്ലു നു എന്ത് പറ്റി? ഇത്ര ക്ഷീണം? പതിവില്ലാതെ ഉറങ്ങാൻ?

അലൻ: ആവോ? ഒരു ക്ഷീണം തോന്നി, ഞാൻ കിടന്നു, നന്നായി ഉറങ്ങി. നീ എന്താ ഇറങ്ങിയപ്പോൾ വിളിക്കാഞ്ഞത്?

ജോ: അല്ലു ഷോപ് ലേക്ക് പോയില്ല എന്ന് പറഞ്ഞപ്പോൾ ശില്പ എന്നോട് പറഞ്ഞു പൊയ്ക്കോളൂ എന്ന്. ഞാൻ ഇങ്ങു പൊന്നു.

അതും പറഞ്ഞു ജോ ബെഡ് റൂം ലേക്ക് പോയി.

ജോ: അല്ലു... ഈ ബെഡ് ൽ കിടന്നു ഉറങ്ങുവാരുന്നു അതോ വല്ല കാള പൂട്ടലും ആയിരുന്നോ?

അലൻ: ആഹ്... ഞാൻ നല്ല ഉറക്കം ആയിരുന്നു. നീ ഒരുപാട് തവണ ബെൽ അടിച്ചോ?

ജോ: ഹാ.... ഞാൻ ചോദിക്കാൻ വരുവാരുന്നു, ഇത്രക്ക് ബോധം ഇല്ലാതെ ഉറങ്ങിയത് എന്താ എന്ന്? അല്ലു കുടിച്ചോ കഴിച്ചപ്പോ?

അലൻ: ഒരു പെഗ്...

ജോ: ഹാ... വെറുതെ അല്ല. തലവേദന വല്ലതും ഉണ്ടോ? ചായ എടുക്കണോ?

അലൻ: വേണ്ട. ഞാൻ ഇറങ്ങട്ടെ?

ജോ: ഇപ്പൊ ഇനി എങ്ങോട്ട്?

അലൻ: എന്തായാലും ലേറ്റ് ആയി, ഇനി ഷോപ് ലേക്ക് ഇല്ല, വിശാൽ ൻ്റെ അടുത്ത ഒന്ന് പോയിട്ട് വരാം.

ജോ: ദേ.. രണ്ടും കൂടി ഇനി കള്ളു കുടി പ്ലാൻ ഇടേണ്ട കെട്ടോ.

അലൻ: ഇല്ല ഡീ...

ജോ: എങ്കിൽ ഒരു പത്തു മിനിറ്റ് നിക്ക്. ഞാൻ പോയി മോളെ വിളിക്കട്ടെ ഡേ കെയർ ൽ നിന്ന്. എന്നിട്ട് പോയാൽ മതി.

അലൻ: ആ... എങ്കിൽ നീ പോയിട്ട് വാ... ഞാൻ അപ്പോളേക്കും റെഡി ആവട്ടെ.

ജോ

💬 Comments

View all comments