Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]
നെ തിരിച്ചു വിളിച്ചു.
വിശാൽ: ഹായ് മീര...
മീര: ഹായ് വിശാൽ...
വിശാൽ: പേടിക്കേണ്ട ഞാൻ എത്തി, മീര എവിടാ നില്കുന്നെ?
മീര: ഞാൻ അലൻ്റെ കാർ ൻ്റെ അടുത്തുണ്ട് ബേസ്‌മെന്റ് പാർക്കിംഗ് ൽ.
വിശാൽ: ഓക്കേ... ഞാൻ ഇതാ എത്തി. ഒരു ബ്ലാക്ക് Seltos ആണ് കെട്ടോ.
മീര: ഓക്കേ, എത്തിയോ ഇവിടെ?
വിശാൽ: ഹാ ഞാൻ ഇതാ അലൻ്റെ പാർക്കിംഗ് സ്ലോട്ട് ലേക്ക് എത്തുന്നു.
മീര: ഹാ... ഈ വരുന്ന കാർ അല്ലെ?
വിശാൽ: അതെ അതെ... ഞാൻ കണ്ടു മീരയെ...
മീര വേഗം അവൻ്റെ കാർ ൽ കയറി ഇരുന്നു. കയറിയ ഉടനെ തന്നെ അവൾ വീണ്ടും അവളുടെ ബാഗ് എടുത്തു തൻ്റെ മാറോട് ചേർത്തു പിടിച്ചു.
വിശാൽ മീര കാർ ലേക്ക് കയറുന്നത് കണ്ടപ്പോൾ തന്നെ അവനു എന്തോ ഒരു വശപ്പിശക് തോന്നി, അവളുടെ ബാഗ് പിടുത്തവും പരുങ്ങലും കണ്ടപ്പോൾ.
വിശാൽ: മീര... പേടിക്കേണ്ട... ധൈര്യം ആയിട്ട് ഇരുന്നോ... കെട്ടോ...
മീര: ഏയ്... നന്നായി ഞാൻ പേടിച്ചു... ഇപ്പൊ പേടി മാറി.
വിശാൽ: എനിക്ക് വഴി പറഞ്ഞു തരണം. മീരയുടെ ഫ്ലാറ്റ് അറിയില്ല എനിക്ക്.
മീര: ഹാ ഞാൻ പറഞ്ഞു തരാം...
വിശാൽ: ഈ ബാഗ് ബാക്ക് ൽ സീറ്റ് ൽ വച്ചോളു, അല്ലെങ്കിൽ മടിയിൽ വച്ചോളു.
മീര: അത് സാരം ഇല്ല. ഞാൻ ഇങ്ങനെ പിടിച്ചോളാം.
വിശാൽ: അവൻ്റെ ഫ്ലാറ്റ് ൽ നിന്ന് എല്ലാം എടുത്തല്ലോ അല്ലെ?
മീര: (ഒന്ന് വിശാൽ നെ നോക്കി, ഒന്ന് ആലോചിച്ചിട്ട്) എല്ലാം എടുത്തു.
💬 Comments
View all comments