0%

Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]

Author : Meenu Read All Parts 3.1K

ശില്പ: നിന്നോട് ആരാ പറഞ്ഞെ അവൻ പാവം ആണെന്ന്...

ജോ: ഏയ്... സിദ്ധു ൻ്റെ കൈയിൽ കുരുത്തക്കേട് ഒന്നും ഉണ്ടെന്നു തോന്നുന്നില്ല.

ശില്പ: ഓ... നിൻ്റെ കെട്ടിയോനെ പോലെ ഉള്ള കുരുത്തക്കേട് അല്ല ഞാൻ ഉദ്ദേശിച്ചത്. സിദ്ധു ൻ്റെ background നിനക്ക് അറിയാത്ത കൊണ്ട് ആണ്. നീ ഉദ്ദേശിക്കുന്ന ഈ കാണുന്ന ആൾ അല്ല സിദ്ധു. ഇപ്പോൾ എങ്ങനെ എന്ന് എനിക്ക് അറിയില്ല. പക്ഷെ അവൻ ഈ കാണുന്നത് പോലെ പാവം ഒരു ചെക്കൻ ആയിരിക്കാൻ ഉള്ള സാധ്യത ഒട്ടും ഇല്ല.

ജോ: അതെന്താ നീ അങ്ങനെ പറഞ്ഞത്.

ശില്പ: ഡീ... സിദ്ധു ഒരു വല്യ മാടമ്പി തറവാട്ടിലെ ചെക്കൻ ആണ്. പണ്ടു കാലത്ത് അവരുടെ നേരെ ആരും വിരൽ ചൂണ്ടുക പോലും ഇല്ല എന്ന് ആണ് ഞാൻ കേട്ടിട്ടുള്ളത്. അവൻ്റെ കൂടെ നടക്കുമ്പോൾ ഭയങ്കര ഒരു security ഉണ്ട് നമുക്ക്. ആരും തൊടില്ല എന്നുള്ള ഒരു ധൈര്യം.

ജോ: ആ ചെറിയ പ്രായത്തിലോ?

ശില്പ: ഹാ.... അതാണ് ഞാൻ പറഞ്ഞത്. അവൻ ഈ കാണുന്നത് പോലെ ആവാൻ ഉള്ള സാധ്യത ഇല്ല. അവൻ്റെ തറവാടിൻ്റെ ഒരു സ്വഭാവം വച്ച് അങ്ങനെ ആണ്. ഇപ്പോളത്തെ അവൻ്റെ കാര്യങ്ങൾ എനിക്ക് അറിയില്ല. പക്ഷെ എന്തെങ്കിലും ഒക്കെ ഇല്ലാതിരിക്കില്ല.

ജോ: നീ തെളിച്ചു പറ.

ശില്പ: അങ്ങനെ ഒന്നും അല്ല ഡീ.... നീ ഇപ്പോളും അവൻ്റെ നാട്ടിൽ ചെന്നിട്ട് അവൻ്റെ വീട്ടു പേര് ഒന്ന് ചോദിച്ചു നോക്ക്, എല്ലാർക്കും ഒരു റെസ്‌പെക്ട് ഉണ്ട്, അത് മാത്രം അല്ല, നിന്നെ ആരും

💬 Comments

View all comments