0%

Chapter Title : ജീവിത സൗഭാഗ്യം 25 [മീനു]

Author : Meenu Read All Parts 3.1K

ചൊറിയാനും വരില്ല. ഒരു ചെറിയ ഭയം ഒക്കെ ഉണ്ട് എല്ലാർക്കും. നല്ല രീതിയിൽ ഗുണ്ടായിസം ഉള്ള ഒരു വല്യ മാടമ്പി തറവാട് ആയിരുന്നു. ആദ്യം അടി പിന്നെ സംസാരം അങ്ങനെ ഒരു രീതി ആയിരുന്നു അവരുടേത്. ഇപ്പോളും ആ ഒരു പ്രൗഢി ആ വീട്ടു പേരിനു ഉണ്ട്.

ജോ: വെറുതെ അല്ല, നീ അവൻ്റെ കൂടെ കൂട്ട് കൂടിയത്.

ശില്പ: ഏയ്... അന്ന് ഞാൻ ചെറുപ്പം അല്ലെ? സ്കൂൾ ടൈം ൽ അല്ലെ? പക്ഷെ ഹൈ സ്കൂൾ ഒക്കെ ആയപ്പോൾ അത് എനിക്ക് മനസിലായി തുടങ്ങി. അമ്മ ഒക്കെ പറഞ്ഞു തന്നിട്ടുണ്ട്, പിന്നെ അവൻ്റെ കൂടെ നടക്കുമ്പോ നമ്മളോടും എല്ലാരും ഒരു സ്നേഹം ഒക്കെ കാണിക്കും.

ജോ: ഹ്മ്മ്...

ശില്പ: എനിക്ക് ഓർമ ഉണ്ട്, പണ്ടു കണക്ക് മാഷ് അവനോട് ചോദിച്ചതാ, നിനക്ക് ആര് ആവാൻ ആണ് ആഗ്രഹം, എല്ലാരേയും പോലെ തല്ലും പിടിയും നിനക്കും വേണോ എന്നൊക്കെ.

അന്ന് ക്ലാസ് ൽ വച്ച് അവൻ പറഞ്ഞത് എനിക്ക് ഓർമ ഉണ്ട്, "വഴിയിൽ നിന്ന് തല്ലു മേടിച്ചു കൊണ്ട് ഞങ്ങൾ വീട്ടിൽ പോവില്ല മാഷെ" എന്ന്.

ചെറുപ്പത്തിൽ ആണെന്ന് ഓർക്കണം നീ... അതാണ് സിദ്ധു.

ജോ: പക്ഷെ എത്ര നല്ല സ്വഭാവം ആണ് കണ്ടാൽ.

ശില്പ: അയ്യേ... സ്വഭാവത്തിന് ഒന്നും ഒരു പ്രശ്നവും ഇല്ല... പക്ഷെ അടിക്ക് അടി എന്നുള്ള രീതി ആയിരിക്കും. നീ എന്താ വിചാരിച്ചേ വൃത്തികെട്ട സ്വഭാവം ആണ് സിദ്ധു നു എന്നോ?

ജോ: അല്ല ഗുണ്ടായിസം എന്നൊക്കെ പറയുമ്പോ?

ശില്പ: പോടീ അവിടുന്ന്.

💬 Comments

View all comments