0%

Chapter Title : ജീവിത സൗഭാഗ്യം 26 [മീനു]

Author : Meenu Read All Parts 4.1K

അതിൽ നിന്നു ഒരു പതിനായിരം രൂപ എടുക്കു. എല്ലാവരുടെയും വീട്ടിൽ ഇന്ന് രാത്രി വരെ ഉള്ള ഫുഡ് എത്തണം..

സൈമൺ: അതു ചെയ്യാം സിദ്ധു സാറേ... പിന്നെ സാറേ... ജൂലി യെ നമ്മുടെ വണ്ടിയിൽ കൊണ്ട് പോയ്കോളാം. സർ ൻ്റെ കാർ എടുക്കേണ്ട.

സിദ്ധു: അവള് കരഞ്ഞു നിലവിളിച്ചു ഇരിക്കുവാ, നാട്ടുകാരുടെ മുന്നിൽ പ്രദര്ശിപ്പിക്കണ്ട ഇനി. ഓരോരോ പൊട്ടത്തരങ്ങൾ കാണിച്ചു വക്കും.

സിദ്ധു: ആന്റപ്പാ...

ആന്റപ്പൻ: സാറേ....

സിദ്ധു: (ആന്റപ്പനെ മാറ്റി നിർത്തിക്കൊണ്ട്) ജൂലി യെ നീ അടിച്ചോടാ?

ആന്റപ്പൻ: ഞാൻ പിന്നെ എന്താ ചെയ്യണ്ടേ സാറേ...

സിദ്ധു: അവളുടെ ദേഹത്തു തൊട്ടാൽ നീ മേടിക്കും ഇനി എൻ്റെ കൈയിൽ നിന്ന്.

ആന്റപ്പൻ കണ്ണ് നിറച്ചതല്ലാതെ ഒന്നും സംസാരിച്ചില്ല.

സൈമൺ എല്ലാവരെയും പറഞ്ഞയച്ചു, എന്നിട്ട് സിദ്ധു ൻ്റെ അടുത്തേക്ക് വന്നു.

സിദ്ധു: അലൻ... ദിലീപ് നെ വിളിച്ചു അകത്തു നിൻ്റെ ക്യാബിൻ ൽ ഇരുത്തു. ഞാൻ ഒന്ന് സംസാരിക്കാം. നീയും വിശാലും ആന്റപ്പനും സൈമണും ഇരിക്ക്.

അലൻ: സിദ്ധു... ഇതൊക്കെ ഇവിടെ സംസാരിക്കണോ?

സിദ്ധു: വേണം...

സിദ്ധു ൻ്റെ ഓരോ ആജ്ഞയിലും ആർക്കും ഒന്നും തിരിച്ചു പറയാൻ പറ്റുമായിരുന്നില്ല. അത് പോലെ ആണ് സിദ്ധു ൻ്റെ ഓരോ നോട്ടവും സംസാരവും. അലനും വിശാലും സിദ്ധു ൻ്റെ ഈ ഒരു മുഖം കണ്ടു ഞെട്ടി തെറിച്ചു നിന്നു, കൂടെ ഒരു ചെറിയ ഭയവും ഉണർന്നു അവരിൽ.

അലൻ ദിലീപ് നോട് അകത്തു കയറി ഇരിക്കാൻ പറഞ്ഞു.

ദിലീപ്: അലൻ സർ, സർ പറഞ്ഞാൽ ഞാൻ കേൾക്കാം. (സിദ്ധു നെ

💬 Comments

View all comments