0%

Chapter Title : ജീവിത സൗഭാഗ്യം 29 [മീനു]

Author : Meenu Read All Parts 4.2K

നല്ലതു തന്നെങ്കിലും അവൾക്ക് കരുതൽ ഉണ്ട് അല്ലെ"

സിദ്ധു: നിമ്മി അങ്ങനെ ആണ്.

അലൻ: അവൾ എന്താ ഡാ ഡിവോഴ്സ് ആകുവാണോ?

സിദ്ധു: ഹ്മ്മ്...

അലൻ: ആരാ ഫയൽ ചെയ്തത്?

സിദ്ധു: നിമ്മി തന്നെ. ഞാൻ കുറെ പറഞ്ഞു നോക്കി. പക്ഷെ അവൾ ഡിസൈഡ് ചെയ്തു അത്. പിന്നെ ഡേവിഡ് നു ഭയങ്കര സംശയം ആണ്. അത് എന്നെ അല്ല കെട്ടോ. അത് നേരത്തെ തന്നെ അങ്ങനെയാ. എൻ്റെ കാര്യം ഒന്നും അറിയില്ല ഡേവിഡ് നു. പിന്നെ എന്തോ അവൾക്ക് ഒട്ടും അവനെ അഡ്ജസ്റ്റ് ആവുന്നില്ല എന്ന് തോന്നുന്നു. അവളുടെ 'അമ്മ ആയിട്ട് ആലോചിച്ച എടുത്ത ഡിസിഷൻ ആണ്.

അലൻ: മ്യൂച്ചൽ ആണോ?

സിദ്ധു: അല്ല നിമ്മി ആണ് ഫയൽ ചെയ്തത്. മ്യൂച്ചൽ ആണെങ്കിൽ സ്പീഡ് ആവും. മ്യൂച്ചൽ നു വേണ്ടി അവൾ ശ്രമിക്കുന്നുണ്ട്.

അലൻ: അപ്പൊ അവളുടെ പ്ലാൻ എന്താ?

സിദ്ധു: നീ ചോദിക്കാൻ വയ്യാരുന്നോ?

അലൻ: അതിനു പറ്റുന്ന അവസ്ഥയിൽ ആയിരുന്നല്ലോ ഞാൻ ഇന്ന്, ഹഹ.

സിദ്ധു: അവൾ ഇതുപോലെ തന്നെ പോവും.

അലൻ: സിദ്ധു ഉണ്ടല്ലോ എന്നുള്ള ധൈര്യം ആവും അല്ലെ?

സിദ്ധു: അതില്ല എന്ന് ഞാൻ പറയില്ല, പക്ഷെ അവൾ അല്ലെങ്കിലും ധൈര്യശാലി അല്ലെ?

അലൻ: ഹ്മ്മ്. അത് അതെ... പക്ഷെ സിദ്ധു, നിൻ്റെ ഫാമിലി ലൈഫ് ൽ ഇത് ഒരിക്കലും അഫക്ട് ആവരുത് കെട്ടോ. ഞാൻ അറിഞ്ഞത് അനുസരിച്ച, സിദ്ധു ൻ്റെ ഒരു വല്യ ഫാമിലി ആണ്. അതും പഴയ തറവാട്. എല്ലാവർക്കും പെട്ടന്ന് മോഡേൺ lifestyle accept ആവില്ല.

💬 Comments

View all comments