0%

Chapter Title : ജീവിത സൗഭാഗ്യം 29 [മീനു]

Author : Meenu Read All Parts 4.2K

പെണ്ണ് ആണ് ജോ, നിന്നെ കണ്ടു ആകൃഷ്ടയായി എന്നത് ഓക്കേ, നമുക്ക് അവളെ ആവശ്യവും ആണ് അന്ന് പറഞ്ഞത് പോലെ. പക്ഷെ നീ എല്ലാം കഴിഞ്ഞു വലിച്ചെറിയരുത് കെട്ടോ.

സിദ്ധു: ഡീ തെണ്ടീ. നീ പറഞ്ഞിട്ടും കൂടി ആണ് ഇത്ര വരെ എത്തിയത്.

നിമ്മി: അതെ ഡാ... അതല്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ... പക്ഷെ അവൾ നിന്നെ വിശ്വസിക്കുന്നുണ്ട്, ആ വിശ്വാസം ഒരിക്കലും കളയരുത് എന്ന് മാത്രം. ഞാൻ നിൻ്റെ കൂടെ തന്നെ ഉണ്ട്, ഈ കാര്യത്തിൽ, കാര്യം നിന്നെ ഷെയർ ചെയ്യുന്നതിൽ എനിക്ക് സങ്കടം ഉണ്ടെങ്കിലും. പിന്നെ ഇപ്പോൾ എനിക്ക് അലനെ കുറച്ചു കൂടി വിശ്വാസം ഉണ്ട്, അവനിൽ എവിടെയോ കുറച്ചു genuinity ഉണ്ട്.

സിദ്ധു: ഹ്മ്മ്...

നിമ്മി: നീ അവരെ കണ്ടു ഇറങ്ങിയിട്ട് വിളിക്ക്.

സിദ്ധു: ശരി ഡീ... ഞാൻ അവളുടെ ഫ്ലാറ്റ് ൻ്റെ അടുത്തു എത്തി.

നിമ്മി: ശരി ഡാ...

നിമ്മിയുടെ കാൾ കട്ട് ചെയ്തു സിദ്ധു കാർ പാർക്ക് ചെയ്തു.

റിങ് കേട്ട ശില്പ ജോ യെ നോക്കി...

"ഹാ... നിൻ്റെ ക്രഷ് വന്നു ഡീ...."

ജോ: എൻ്റെ ക്രഷ് ഓ? അതിനു ഒക്കെ മുൻപേ നിൻ്റെ ക്രഷ് അല്ലെ സ്കൂൾ ടൈം ൽ തുടങ്ങി.

ശില്പ: ഹ്മ്മ്... ഇനി അതിൽ പിടിച്ചു തൂങ്ങേണ്ട. എൻ്റെ സിദ്ധു അടിപൊളി ആണ്. നീ ആഗ്രഹം ഉണ്ടെങ്കിൽ അവനോട് തുറന്നു പറ. മനസ്സിൽ വച്ച് കൊണ്ട് നടക്കാതെ. ജീവിതം ഒന്നേ ഉള്ളു മോളെ.."

അതും പറഞ്ഞു ശില്പ ഡോർ തുറന്നു. സിദ്ധു അകത്തേക്ക് കയറി...

💬 Comments

View all comments