Chapter Title : ജീവിത സൗഭാഗ്യം 5 [മീനു]
അവൾക്ക് കുറെ നേരത്തേക്ക് ഒന്നും ചെയ്യാനും ചിന്ദിക്കാനും പറ്റിയില്ല.
അവൾ എഴുനേറ്റ് വാഷ്‌റൂം പോയി ഒന്ന് മുഖം കഴുകി വന്നു. അവനു ഇത്രക് ധൈര്യം ഉണ്ടോ എന്ന് ഓർത്തു അവൾ, ജാസ്മിൻ ൻ്റെ നല്ല ക്ലോസ് friend ആണ് ഞാൻ, ഇപ്പൊ ജോവിറ്റ ആയിട്ടും നല്ല അടുപ്പം ആയി. മനോജ് മൈക്കിൾ ഉം ജാസ്മിൻ ഉം ആയിട്ട് ഭയങ്കര ക്ലോസ് ആണ്. ഇതൊക്കെ അറിഞ്ഞിട്ടും അലൻ ന് എങ്ങനെ ചോദിക്കാൻ തോന്നി ഇത്. മീര ക്ക് തല കറങ്ങുന്ന പോലെ തോന്നി. അലൻ ആയിട്ട് ഒരു ഫാമിലി ഫ്രണ്ട് എന്ന രീതിയിൽ അവൾ അടുത്തതും ആണ്. പെട്ടന്ന് ഇങ്ങനെ ഒരു response അവളെ ശരിക്കും ഷോക്ക്ഡ് ആക്കി. അവൾ റിപ്ലൈ ഒന്നും കൊടുത്തില്ല അവന്.
നിമ്മി അവളുടെ അടുത്ത് വന്നിട്ട് ചോദിച്ചു...
"ഡീ.. എന്ത് പറ്റി നിനക്കു?"
മീര: ഹേയ്... ഒന്നും ഇല്ലെടീ... ഒരു തലവേദന പോലെ....
നിമ്മി: ഡോളോ വേണോ?
മീര: ഹേയ്... വേണ്ട... മാറിക്കോളും...
നിമ്മി: ഹ്മ്മ്.. എങ്കിൽ നീ കുറച്ചു നേരം റസ്റ്റ് എടുക്ക്... അല്ലെങ്കിൽ വേണ്ട... വാ.. നമുക്ക് ഒരു കോഫീ കഴിക്കാം...
മീര: ഓക്കേ വാ...
രണ്ടു പേരും കൂടി തൊട്ടടുത്തുള്ള കോഫി ഷോപ്പിലേക്ക് നടന്നു. അപ്പോൾ സിദ്ധാർഥ് ൻ്റെ കാൾ വന്നു മീരക്ക്.
മീര: പറ ഡാ...
സിദ്ധാർഥ്: എന്താ നിൻ്റെ ശബ്ദം മാറി ഇരിക്കുന്നത്? എന്തെങ്കിലും ഇഷ്യൂ ഉണ്ടോ?
മീര: ഇല്ല ഡാ.. ഒരു ചെറിയ തലവേദന....
നിമ്മി: ഹ്മ്മ്... അവനു നിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ
💬 Comments
View all comments