0%

Chapter Title : ജീവിത സൗഭാഗ്യം 5 [മീനു]

Author : Meenu Read All Parts 5.2K

മീര: പോടാ.. മനുഷ്യൻ്റെ സമാധാനം കളഞ്ഞിട്ട്...

അലൻ: സമാധാനം കളയാൻ ഞാൻ പറഞ്ഞോ?

മീര: ഹ്മ്മ്.

അലൻ: അതെ… പക്ഷെ ഞാൻ ഫേസ്ബുക് ൽ ഫോട്ടോസ് ഇടക്ക് ഇടക്ക് എടുത്ത് നോക്കും കെട്ടോ.

മീര: ഏതു ഫോട്ടോ?

അലൻ: മീര ടെ..

മീര: എന്തിനു?

അലൻ: എനിക്ക് കാണാൻ...

മീര: നിനക്ക് വേറെ പണി ഒന്നും ഇല്ലേ? ജോവിറ്റ ടെ ഫോട്ടോ നോക്കിയാൽ പോരെ...

അലൻ: അത് എന്തിനാ... അവളെ എനിക്ക് നേരിട്ട് നോക്കാല്ലോ...

മീര: ഹാ.. പിന്നെന്താ?

അലൻ: മീര നെ കാണാൻ തോന്നുമ്പോ ഞാൻ ഫോട്ടോ നോക്കിക്കോളാം.

മീര: നിനക്കു വട്ടാണോ? നീ പോയെ പോയെ....

അലൻ: നിൻ്റെ ഒരു ഫോട്ടോ ഇല്ലേ ഒരു ബ്ലാക്ക് suit ഇട്ടുകൊണ്ട് ഒരു പ്രൊഫഷണൽ പിക്...

മീര: ഹാ....

അലൻ: അത് ഭയങ്കര ഭംഗി ആണ്...

മീര: അതിനെന്താ ഇത്ര ഭംഗി? അത് പഴയ ഓഫീസ് ൽ വച്ച് എടുത്തതാ.

അലൻ: അതിൽ നിൻ്റെ കണ്ണുകൾക്ക് ഭയങ്കര ഭംഗി ആണ്...

മീര: ഹ്മ്മ്മ്... മതി മതി.... നീ എവിടാ? ജോവിറ്റ എന്ത് പറയുന്നു?

അലൻ: ഞാൻ ഷോപ് ൽ ഉണ്ട്... നീ വരുന്നുണ്ടോ?

മീര: എന്തിനു? നീ ആ പ്രൊപോസൽ ഉപേക്ഷിച്ചില്ലേ?

അലൻ: അത് ഉപേക്ഷിച്ചു. പക്ഷെ വന്നിരുന്നെങ്കിൽ നിന്നെ ഒന്ന് കൂടി കാണാമായിരുന്നു.

മീര: ഇനി ഇങ്ങനെ സംസാരിച്ചാൽ പിന്നെ ഞാൻ ഇവിടെ നിർത്തും കെട്ടോ.

അലൻ: അയ്യോ നിർത്തേണ്ട.

മീര: ഹ്മ്മ്മ്....ജോവിറ്റ യും മോളും എന്ത് പറയുന്നു?

അലൻ: അവർക്ക് എന്താ കുഴപ്പം? സുഖം

💬 Comments

View all comments