Chapter Title : ജീവിത സൗഭാഗ്യം 5 [മീനു]
വന്നപ്പോൾ തന്നെ മീര സിദ്ധാർഥ് നെ വിളിച്ചു.
മീര: ഡാ… നിമ്മി വന്നിട്ടുണ്ട്, നീയും വാ, താഴെ റിസപ്ഷൻ ൽ ഉണ്ട്.
സിദ്ധാർഥ്: ഹാ, ഓക്കേ, ഞാൻ ഇതാ വരുന്നു...
മീര: ശരി നീ വന്നേക്ക്, ഞാൻ അവളുടെ അടുത്തേക്ക് ചെല്ലട്ടെ.
സിദ്ധാർഥ്: ഹാ, നീ ചെല്ല്, ഞാൻ ഇപ്പോൾ തന്നെ വന്നേക്കാം.
മീര: ഓക്കേ ഡാ,
സിദ്ധാർഥ് ചെയ്തു കൊണ്ടിരുന്ന പണി ഒരു പോയിന്റ് ൽ നിർത്തിയിട്ട താഴേക്ക് ചെന്നു. കണ്ടപ്പോൾ തന്നെ നിമ്മി ചാടി എഴുനേറ്റു കൊണ്ട്, അവനു കൈ കൊടുത്തു കൊണ്ട്...
"ഹായ് സിദ്ധു... How are you?"
സിദ്ധാർഥ്: ഹായ്.... I am okay , what about you ?
നിമ്മി: സുഖം ഡാ...
സിദ്ധാർഥ്: കുഞ്ഞിന് സുഖം?
നിമ്മി: ഹാ.. നന്നായിരിക്കുന്നു...
മീര: ഡാ.. അവൾ ഒരു കോളും കൊണ്ട് ആണ് വന്നിരിക്കുന്നത്.
സിദ്ധാർഥ്: എന്താ ഡോ?
നിമ്മി: ഡാ ഞാൻ ഇപ്പൊ വർക്ക് ചെയ്യുന്ന സ്ഥലം അറിയാല്ലോ നിനക്കു?
സിദ്ധാർഥ്: ഹാ.. ഇവൾ പറഞ്ഞിട്ടുണ്ട്...
നിമ്മി: ഞങ്ങളുടെ പഴയ ഒരു ബോസ് ൻ്റെ ആണ് അത്.
സിദ്ധാർഥ്: ഓക്കേ,
നിമ്മി: അവിടെ സെയിൽസ് ആൻഡ് കസ്റ്റമർ റിലേഷൻസ് ഹെഡ് ൻ്റെ ഒരു vacancy ഉണ്ട്. ഞാൻ ഇവളോട് ചോദിക്കുവാരുന്നു വരുന്നോ എന്ന്. എനിക്കും ഇവൾ ആണെങ്കിൽ comfortable ആയിരുന്നു. പിന്നെ അറിയാവുന്ന ആൾക്കാർ ആണല്ലോ.
മീര: എന്താ ഡാ നിന്റെ അഭിപ്രായം?
സിദ്ധാർഥ്: നിൻ്റെ ഇഷ്ടം, നല്ലത് ആണെന്ന് നിനക്കു തോന്നുണ്ടെങ്കിൽ നീ എടുത്തോ career അല്ലെ.
💬 Comments
View all comments