Chapter Title : ജീവിത സൗഭാഗ്യം 7 [മീനു]
ഇല്ലല്ലോ. അവൻ ഫാമിലി ഫ്രണ്ട് അല്ലെ? അതാണല്ലോ കട്ട് ആൻഡ് റൈറ്റ് ആയിട്ട് എനിക്ക് പറയാൻ പറ്റാത്തത്.
സിദ്ധാർഥ്: അപ്പോ അവൻ നിൻ്റെ പിന്നാലെ ഉണ്ടാവും, ഉറപ്പായിട്ടും അല്ലെ?
മീര: അത് ഉറപ്പാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം അവനു എന്നെ ഭ്രാന്തു ആണ്.
സിദ്ധാർഥ്: നമുക്ക് നോകാം ഡീ അവൻ ഇവിടെ വരെ പോവും എന്ന്?
മീര: ഹ്മ്മ്.. ഇത് നീ കുറെ ദിവസം ആയി പറയാൻ തുടങ്ങിയിട്ട്.
സിദ്ധാർഥ്: അവൻ നിന്റെ അടുത്ത ജെനുവിൻ ആണോ?
മീര: അത് ആണെന്ന് തോന്നുന്നു.
സിദ്ധാർഥ്: നിനക്കു അവനെ വേണോ?
മീര: പോടാ... നല്ല ചോദ്യം.. പക്ഷെ അവൻ നല്ല ഒരു ഫ്രണ്ട് ആണ്..
സിദ്ധാർഥ്: ഹ്മ്മ്.. ഇന്ന് മെസ്സേജ് ഇടുവാണെങ്കിൽ നമുക്ക് നോക്കാം.
മീര: എന്ത്?
സിദ്ധാർഥ്: നമുക്ക് അവനെ ഒന്ന് കുരങ്ങു കളിപ്പിക്കാടി...
മീര: എടാ പണി ആകും. ആ ചെക്കൻ ആണ്.
സിദ്ധാർഥ്: എന്തായാലും നിനക്കു ബ്ലോക്ക് ചെയ്യാൻ പറ്റില്ല, അപ്പോൾ അവൻ ഇങ്ങനെ ഉണ്ടാവും നിൻ്റെ പിന്നാലെ.. പിന്നെ എന്ത് ചെയ്യാനാ?
മീര: ഞാൻ അത് ഇങ്ങനെ മാനേജ് ചെയ്തോളാം.
സിദ്ധാർഥ്: ഉവ്വ... കണ്ടാൽ മതി... നീ കഴിക്ക്....
രണ്ടു പേരും ഫുഡ് കഴിച്ചു എഴുനേറ്റു. മീര എല്ലാം വാഷ് ചെയ്തു വയ്ക്കാൻ കിച്ചൻ ലേക്ക് പോയി. സിദ്ധാർഥ് കുറച്ചു നേരം സോഫ ൽ ഇരുന്നു.
മീര: ഡാ. നിനക്കു കുടിക്കാൻ എന്തെങ്കിലും വേണോ? ഗ്രേപ്പ് ജ്യൂസ് ഉണ്ട്...
സിദ്ധാർഥ്: വേണ്ട, നീ എനിക്ക് കുറച്ചു ചൂട് വെള്ളം തന്നാൽ മതി.
മീര: ഹ്മ്മ്...
💬 Comments
View all comments