Chapter Title : ജീവിത സൗഭാഗ്യം 9 [മീനു]
ഇട്ടു...
മീര: ഡാ...
സിദ്ധാർഥ്: പറ ഡീ..
മീര: ഡാ എനിക്ക് ഒരു ടെൻഷൻ...
സിദ്ധാർഥ്: എന്ത് പറ്റി?
മീര: ഉച്ചയാവാറായി... അലൻ ൻ്റെ മെസ്സേജ് ഒന്നും കണ്ടില്ല.
സിദ്ധാർഥ്: ആഹാ.... അവൻ്റെ മെസ്സേജ് കാണാഞ്ഞിട്ട് ഇപ്പോ ഇരിക്കപ്പൊറുതി ഇല്ലാതെ ആയോ?
മീര: അങ്ങനെ അല്ലടാ... എങ്ങാനും ജോവിറ്റ ഇന്നലത്തെ ചാറ്റ് വല്ലതും കാണുകയോ വല്ലതും ഉണ്ടായോ എന്നൊരു പേടി. പിന്നെ അവൻ്റെ മെസ്സേജ് വരാത്തതിൽ എനിക്ക് ഒരു ആകാംഷ കൂടി ഉണ്ട്. എന്നാലും ആദ്യം പറഞ്ഞതാ കൂടുതൽ.
സിദ്ധാർഥ്: ഡോണ്ട് വറി.... അവൻ എന്തെങ്കിലും തിരക്ക് കാണും. നീ ക്ഷമിക്ക് കുറച്ചു നേരം...
മീര: നിനക്ക് എന്നോട് ദേഷ്യം തോന്നുവോ ഞാൻ അവനു വേണ്ടി ഇങ്ങനെ ടെൻഷൻ ആവുമ്പൊ.
സിദ്ധാർഥ്: ഇല്ല ഡി... ഐ ആം വിത്ത് യു. പക്ഷെ എല്ലാം ഞാൻ അറിഞ്ഞു ആയിരിക്കണം.
മീര: അത് നീ പറഞ്ഞില്ലേലും അങ്ങനെ ആവുള്ളു ഡാ. നീ അറിയാത്ത ഒന്നും ഉണ്ടാവില്ല എന്റെ ലൈഫ് ൽ.
സിദ്ധാർഥ്: ഹ്മ്മ്മ്....
മീര: കുട്ടാ...
സിദ്ധാർഥ്: പറ ഡാ...
മീര: ലവ് യു മുത്തേ... ഉമ്മാ...
സിദ്ധാർഥ്: ലവ് യു ടൂ...
പെട്ടന്ന് നിമ്മി അടുത്ത് വന്നിട്ട്...
നിമ്മി: എന്താ ഡീ?
മീര: എന്ത്?
നിമ്മി: ഞാൻ കുറെ നേരം ആയി ശ്രദ്ധിക്കുന്നു. നീ ഭയങ്കര ടെൻഷൻ ൽ ആണ്. വാട്ട് ഹാപ്പെൻഡ്?
മീര: ഹേ... ഒന്നും ഇല്ല ഡീ...
നിമ്മി: നോ.... something is there... നീ ആരോടാ ഇപ്പോ ചാറ്റ് ചെയ്തത്?
മീര: സിദ്ധു...
നിമ്മി:
💬 Comments
View all comments