0%

Chapter Title : അതിജീവിതം [Muzan Kibutsuji]

Author : Muzan Kibutsuji Read All Parts 50.5K

തയ്യാറെടുപ്പിലായിരിക്കും. പൊതുവെ നല്ല സ്വഭാവക്കാരി തന്നെയാണെങ്കിലും വിദ്യാഭ്യാസത്തിന്റെയും സ്വന്തമായി നല്ലൊരു ജോലിയുള്ളതിന്റെയും അഹങ്കാരവും ചേച്ചിയുടെ പെരുമാറ്റത്തിലും കാണാം. അതുകൊണ്ടൊക്കെ തന്നെ അജു വലിയ രീതിയിൽ ശ്രദ്ധിക്കാറില്ല.

അവൻ ഊൺ മേശയിൽ ഇരുന്നുകൊണ്ട് നീലുവിനെ വിളിച്ചു.

അവന്റെ ശീലങ്ങൾ അറിയുന്ന നീലു അവന് കഴിക്കാനുള്ള ഇഡ്ഡലിയും ചെറുപയർ കറിയും പുഴുങ്ങിയ മുട്ടയുമെല്ലാം അവനു മുന്നിൽ നിരത്തി.

ഇതൊക്കെ തന്നെയാണ് അവന്റെ ദിന ചര്യ. ഭക്ഷണം കഴിഞ്ഞാൽ പാടത്തേക്കിറങ്ങും. പ്രധാനമായും നെല്ലും തെങ്ങും തന്നെ. രാവിലെ മുതൽ ഉച്ച വരെ എന്തെങ്കിലും പണിയാകും ഉച്ചക്ക് വന്നു ഭക്ഷണം കഴിച്ചു വീണ്ടും പോയാൽ പിന്നെ തിരിച്ചു വരുന്നത് സന്ധ്യ നേരമാകും. കുളത്തിലൊന്നു നീന്തി കുളിച്ച് വീട്ടിലെത്തി ഏഴു മണി സമയത്ത് തന്നെ അത്താഴം കഴിക്കും. അതിനു ശേഷം റൂമിൽ പോയി ഫോണിൽ എന്തെങ്കിലും സിനിമയോ സീരീസോ കണ്ടിരിക്കും. എല്ലാ ദിവസവും ഒരു പോലെ പോകുന്നത് മനസ്സ് മടുപ്പിക്കും എന്നുള്ളതിനാൽ അവൻ തന്നെ ചില ഇളവുകളും അവനു തന്നെ നൽകാരുണ്ട്.

ഒരു ആഴ്ച മുഴുവൻ ശരിയായി പണിയൊക്കെ നടന്നാൽ വെള്ളിയാഴ്ച അവൻ 2 ബീറിനും ശനിയാഴ്ച മൊത്തത്തിലുള്ള ശരീര റെസ്റ്റിനും അവൻ മാറ്റി വെച്ചിരുന്നു. ഞായറാഴ്ച വീട്ടിൽ എന്തെങ്കിലും പണികൾ ചെയ്യാൻ മാറ്റി വെച്ചിരുന്നു.

ഒരേ വീടാണെങ്കിലും അമ്മയെ കാണുന്നത് തന്നെ വിരളമായിരുന്നെങ്കിൽ കണ്ടാലും അവൻ കാര്യമായി അവരെ ഗൗനിക്കാറില്ല. സ്ത്രീകളോട് മൊത്തത്തിൽ അവന് അവജ്ഞയാണ്. സ്ത്രീകൾ തങ്ങളുടെ കാര്യം നേടി എടുക്കാൻ പുരുഷന്മാരെ പല രീതിയിലും മയക്കുന്നത് അവൻ കണ്ടിട്ടുണ്ട്. അവന്റെ വീട്ടിൽ തന്നെ ഏട്ടൻ വിവാഹത്തിന് മുൻപ് ഒരുപാടു ചിന്തിക്കുകയും

💬 Comments

View all comments