Chapter Title : ജീവിതം ഇങ്ങനെയും [white forest]
വാക്ക് പറയുമ്പോൾ ഞാൻ രോമാഞ്ചപുളകിതയാകാറുണ്ട് അത്രക്കും അഭിമാനവും സ്നേഹവുമായിരുന്നു എനിക്കയാളോട് ..
മനുവേട്ടനോ ....
മനോജിനെ ഞാൻ മനുവേട്ടൻ എന്ന വിളിച്ചിരുന്നത് ....
ഹമ്
ഞാൻ ഗർഭം ധരിക്കാൻ കഴിയാത്തവൾ ആണെന്ന് മനോജിന്റെ 'അമ്മ ആദ്യം കണ്ടെത്തി ...അന്ന് മുതൽ കാണിച്ചിരുന്ന സ്നേഹത്തിന് അല്പം കുറവ് പോലെ എനിക്ക് അനുഭവപെട്ടു ..എന്റെ വെറും തോന്നലായി മാത്രം ഞാൻ അതിനെ കണ്ടു ..മനസ്സിന് അത്യധികം വിഷമം ഉണ്ടയെങ്കിലും ഞാനതു പുറമെ കാണിച്ചില്ല
പ്രായം കടന്നു പോയിട്ടൊന്നും ഇല്ലല്ലോ ..കുഞ്ഞുണ്ടാകാൻ ഇനിയും ധാരാളം സമയം മുന്നിലുണ്ട് 3 വർഷം
കഴിഞ്ഞിരിക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ് ,,അതിനെ അംഗീകരിക്കാതിരിക്കാനും കഴിഞ്ഞില്ല .
ഒരിക്കൽ ഞങ്ങൾ ബന്ധപെട്ടു കഴിഞ്ഞു ഇതുപോലെ മാറിൽ തലചായ്ച്ചു ഞാൻ മനോജിനോട് ചോദിച്ചു
കുഞ്ഞുണ്ടാകാത്തതിൽ എന്നോട് വെറുപ്പാണോ എന്ന് ...ഒന്നും പറഞ്ഞില്ല മറുപടിയായി ..ഉള്ളുനീറി ഞാൻ കിടന്നു ..ഉണ്ടെങ്കിലും എന്നെ ആശ്വസിപ്പിക്കാൻ ഇല്ല എന്നൊരു വാക്ക് ..അതുണ്ടായില്ല എന്തൊക്കെയോ ഞാൻ എന്നോട് തന്നെ പറഞ്ഞു സ്വയം ആശ്വസിക്കാൻ ശ്രമിച്ചു . ഉറങ്ങാൻ എനിക്ക് കഴിഞ്ഞില്ല വിതുമ്പി കരഞ്ഞു ആ രാത്രി ഞാൻ കഴിച്ചുകൂട്ടി ജീവിതം മടുത്തപോലെ എനിക്ക് അനുഭവപെട്ടു ..പക്ഷെ എന്നെ അത്ഭുതപ്പെടുത്തി
മനോജ് രാവിലെ തന്നെ എന്നെയും കൂട്ടി ഡോക്ടറെ കാണാൻ പോയി . പരിശോധനയിൽ ചെറിയ എന്തോ കുഴപ്പങ്ങൾ ഉണ്ടെന്നു പറഞ്ഞതല്ലാതെ കുട്ടികൾ ഉണ്ടാവാതിരിക്കാനുള്ള ഒരു സാധ്യതയും കാണാൻ കഴിഞ്ഞില്ല
മരുന്നും പ്രാർത്ഥനയുമായി 4 മാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി , അതുവരെ അകൽച്ച കാണിച്ച
'അമ്മ എന്നോട് വളരെ അധികം സ്നേഹം കാണിക്കാൻ തുടങ്ങി
💬 Comments
View all comments