Chapter Title : ജീവിതം ഇങ്ങനെയും [white forest]
കുടുംബത്തെ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ
വല്ലാതെ കഷ്ട്ടപെട്ടു ആത്മഹത്യാ ചെയ്താലോ എന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട് , മക്കളെ ഓർത്തു മാത്രം
ഞാൻ അതിൽ നിന്നും പിന്തിരിഞ്ഞു ..കാലപ്രയാണത്തിൽ മനോജ് മുഴുസമയം വെള്ളയും വെള്ളയും ഖദർ
ധാരിയും ഞാൻ ക്ഷീണിച്ചും വന്നു പ്രായം മുന്നോട്ട് പോയി മനോജ് പഞ്ചായത്തിലും ബ്ളോക്കിലും മത്സരിച്ചു
വിജയിച്ചു മെമ്പറായി പ്രെസിഡന്റായി . വീട്ടിൽ മിക്കപ്പോഴും വരാതായി വന്നാലും മിണ്ടാനും പറയാനും
സമയം ഇല്ലാതായി . മക്കൾക്ക് എന്നും നല്ല അച്ഛനായിരുന്നു ..അവരോടു സംസാരിക്കാനും ഇടപഴകാനും സമയം
കണ്ടെത്തുമായിരുന്നു .ജോലിചെയ്യാനുള്ള ഒരു യന്ത്രമായി ഞാൻ അപ്പോഴേക്കും മാറിയിരുന്നു , അതിരാവിലെ എഴുന്നേൽക്കും വീട്ടിലെ ജോലികൾ ചെയ്യും എല്ലാം ഒരുക്കി സൊസൈറ്റി യിൽ ജോലിക്കു പോകും തിരികെ വന്നാൽ അലക്കും തുടയും മറ്റു ജോലികളും , എന്നും ഇതുതന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ഞാൻ ഒരുപാടു കഷ്ട്ടപെട്ടു .മോൾ പതിയെ വലുതായി ആ കാര്യം ഞാൻ മനോജിനെ ഓർമിപ്പിച്ചു കല്യാണപ്രായത്തോടു അടുക്കുന്ന മകളെ കണ്ടു എനിക്ക് ആദികൂടി ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണ്ടേ , മനോജിനോട് പറഞ്ഞു മടുത്തു എന്നല്ലാതെ കാര്യമൊന്നും ഉണ്ടായില്ല . എല്ലാം നടന്നോളും എന്നൊരു ചിന്തയായിരുന്നു അയാൾക്ക്
ഏലാം നടത്താൻ ഞാൻ ഉണ്ടല്ലോ ,, എന്റെ നല്ല പ്രായം വെറുതെ പണിചെയ്തു നശിച്ചു മനസ്സിനോ ശരീരത്തിനോ ആവശ്യമായ സ്നേഹം ഒരിടത്തുനിന്നും എനിക്ക് ലഭിച്ചില്ല ..മുടിയിഴകളിൽ വെള്ളിവരകൾ വന്നുതുടങ്ങി വാര്ധക്യത്തിലേക്കു ഞാൻ അടുക്കുന്നതായി എനിക്ക് തോന്നി പ്രായം നാല്പതിലേക്ക് കടന്നു
മോൾക്ക് 18 വയസ്സ് പൂർത്തിയായി . ഒത്തൊരു പെണ്ണായി അവൾ മാറി
💬 Comments
View all comments