Chapter Title : ജീവിതം ഇങ്ങനെയും [white forest]
അർജുൻ പ്ലസ് 2 കഴിഞ്ഞു ,വിവാഹ ആലോചനകൾ അവൾക്കു വന്നുകൊണ്ടേയിരുന്നു അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകന്റെ മകളല്ലേ നല്ല നല്ല ബന്ധങ്ങൾ പലതും വന്നു പുറമെ നിന്നും നോക്കുമ്പോൾ ഒരുകുറവും ഇല്ല ..അകത്തെ അവസ്ഥ എനിക്കുമാത്രം അറിയാം ഒരുതരി പൊന്നോ കാശോ ഇല്ല എല്ലാം ആദ്യം മുതൽ ഉണ്ടാക്കണം ആധികയറി ഞാൻ മെലിഞ്ഞുണങ്ങി എന്റെ ആരോഗ്യം നഷ്ടമാകുന്നത് ഞാൻ അറിഞ്ഞു . വയ്യാതായത് ഞാൻ ആരോടും പറഞ്ഞില്ല
പറയാൻ സത്യത്തിൽ എനിക്കാരും ഉണ്ടായിരുന്നില്ല ..ഒരു ദിവസം രാവിലെ തലകറങ്ങുന്നതായി എനിക്ക് തോന്നി കാര്യമാക്കാതെ വീട്ടിലെ പണിയും കഴിഞ്ഞു ഞാൻ ജോലിക്കു പോയി എപ്പോഴോ ഞാൻ കണ്ണുതുറന്നപ്പോൾ എനിക്ക് പരിചയമില്ലാത്ത സ്ഥലം . സൊസൈറ്റിയിൽ വച്ച് തലകറങ്ങി ഞാൻ വീണു എല്ലാവരും ചേർന്ന് എന്നെ ആശുപത്രിയിൽ എത്തിച്ചു , രക്തക്കുറവ് പോഷകക്കുറവ് എല്ലാം കൊണ്ട് പറ്റിയതാ വിശ്രമം അനിവാര്യമായി വന്നു ..പക്ഷെ ചുറ്റുപാടുകൾ എന്നെ അതിൽ നിന്നും വിലക്കി അഞ്ജലി മോൾ അത്യാവശ്യം വീട്ടുജോലികൾ ചെയ്തു സഹായിക്കും എന്നാലും എനിക്കെന്തോ തൃപ്തി വന്നില്ല ഞാൻ ചെയ്യുന്നപോലെ ആകുന്നിലായിരുന്നു അവൾ നന്നായി ചെയ്യുമായിരുന്നു പക്ഷെ എനിക്ക് സംതൃപ്തി ലഭിച്ചില്ല
ഒരാഴ്ച കഴിഞ്ഞു ഞാൻ ജോലിക്കു പോയി തുടങ്ങി . അതിനിടക്ക് അവൾക്കു കല്യാണാലോചനകൾ കൊണ്ട്
നിറഞ്ഞു .ഒന്നും ആവശ്യപ്പെടാതെ വന്ന ഒരു ആലോചന ,പയ്യൻ കാണാൻ തെറ്റില്ല നല്ല കുടുംബവും ജോലിയും ഉണ്ട് അത്യാവശ്യം സാമ്പത്തികവും ഉണ്ട് ..ആ ആലോചന അവൾക്കും വല്ലാതെ ഇഷ്ടമായി കാണാൻ സൗന്ദര്യം
ഉണ്ടായിരുന്നത് കൊണ്ട് അവർ മറ്റൊന്നും നോക്കിയില്ല , വിദ്യാഭ്യാസം കൊടുത്തകൊണ്ടു അവർക്ക് അവളെ
💬 Comments
View all comments