Chapter Title : ജീവിതം മാറിയ വഴി [SG]
നിഷ എന്നോട് അവർ തമ്മിൽ അങ്ങനെയൊന്നുമില്ലെന്നും ഞാനൊരു തരത്തിലും വിഷമിക്കരുത് എന്നും പറഞ്ഞു. ബാക്കി കാര്യങ്ങൾ ഞാൻ രണ്ടു ദിവസം കഴിഞ്ഞ് നാട്ടിൽ വരുമ്പോൾ നേരിട്ട് സംസാരിക്കാം എന്നും പറഞ്ഞു ഫോൺ വച്ചു. എന്തായാലും നാട്ടിൽ ചെന്നു നിഷയോട് സംസാരിച്ചതിനു ശേഷം മതി ബാക്കി തീരുമാനങ്ങൾ എടുക്കുന്നത് എന്ന് ഞാൻ തീരുമാനിച്ചു.ഓരോന്ന് ആലോചിച്ച ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.
പിറ്റേന്ന് രാവിലെ പതിവുപോലെ ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോയി. എന്റെ മനസ്സിൽ ഈ സംശയങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഒന്നിനും ഒരു ഉത്സാഹം തോന്നിയില്ല. സോഫി രണ്ടുപ്രാവശ്യം വിളിച്ചപ്പോഴും ഞാൻ ജോലി തിരക്കാണെന്ന് പറഞ്ഞു പെട്ടെന്ന് വെച്ചു. വൈകുന്നേരം ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും വീട്ടിൽ പോകാൻ മനസ്സ് തോന്നിയില്ല. ഓഫീസിൽ ഇരുന്നപ്പോഴാണ് നിഷ മെസ്സേജ് ഇട്ടത്. ഞാൻ അവളെ തിരിച്ചു വിളിച്ചു. അവൾ എന്നോട് വീണ്ടും പേടിക്കാൻ ഒന്നുമില്ല എന്നും മനസ്സ് വെറുതെ വിഷമിപ്പിക്കരുത് എന്നും പറഞ്ഞു. ഈ കാര്യത്തിൽ ഞാൻ എന്ത് തീരുമാനമെടുത്താലും അവളെന്നെ പൂർണമായി സപ്പോർട്ട് ചെയ്യും എന്നുപറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. അതുപോലെ സോഫിക് ഒരു സംശയത്തിനും ഇട കൊടുക്കാതെ വേണം വീട്ടിൽ പെരുമാറാൻ എന്നും എന്നോട് പറഞ്ഞു. കുറച്ചുനേരം അവളോട് സംസാരിച്ചു കഴിഞ്ഞപ്പോൾ മനസ്സിന് ചെറിയൊരു ആശ്വാസം തോന്നി.
ഞാൻ ഓഫീസിൽ നിന്നും വീട്ടിൽ ചെന്നപ്പോൾ സോഫി വന്നിട്ടുണ്ടായിരുന്നു. എനിക്ക് ചായ ഇട്ടു തന്നിട്ട് അന്നത്തെ വിശേഷങ്ങളെല്ലാം ഞങ്ങൾ സംസാരിച്ചു. അതുകഴിഞ്ഞ് നാട്ടിൽ പോകുന്നതിന്റെ പാക്കിംഗ് എല്ലാം തീർത്ത് ഞങ്ങൾ കിടന്നുറങ്ങി.
പിറ്റേന്ന് എയർപോർട്ടിൽ എന്നെ യാത്രയാകാൻ സോഫിയോടൊപ്പം ജോഷിയച്ചായനും വന്നിരുന്നു. അദ്ദേഹം യാത്രയിൽ എന്നോട് വീടുപണിയുടെയും മറ്റും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്നുകൊണ്ടിരുന്നു. ഞങ്ങളുടെ കാര്യത്തിൽ അദ്ദേഹം ഒരു മൂത്ത ചേട്ടനെപോലെ ഉപദേശങ്ങൾ തന്നുകൊണ്ടിരുന്നു. എന്നോട് അദ്ദേഹം സോഫി ഒറ്റയ്ക്കാണെന്ന് ഓർത്ത് വിഷമിക്കേണ്ട എന്നും അദ്ദേഹം വേണ്ടപോലെ ശ്രദ്ധിച്ചോളാം എന്ന് പറഞ്ഞപ്പോൾ എനിക്കു സത്യം പറഞ്ഞാൽ എന്റെ സംശയം വെറുതെ ആണെന് തോന്നി.
ഞാൻ ചെക്കിങ് എല്ലാം ചെയ്തിട്ടു സോഫിയോടും അച്ചായനോട് യാത്ര പറഞ്ഞു അകത്തേക്കു പോയി. രണ്ടു ബിയറും കഴിച്ചു ഫ്ലൈറ്റിൽ കേറിയത് കൊണ്ട് ഞാൻ
💬 Comments
View all comments