Chapter Title : ജീവിതം മാറിയ വഴി [SG]
സ്വപ്നം ആയിരുന്നു സ്വന്തമായി ഒരു വീട്. അടുത്ത അവധിക്കു നാട്ടിൽ എത്തിയപ്പോൾ തന്നെ ഞങ്ങൾ കുറച്ചു സ്ഥലം മേടിച്ചു. വീടിന്റെ പണികൾ തുടങ്ങാൻ ആയി ബാങ്കിൽ നിന്നും ലോൺ എടുത്തു നല്ല ഒരു കോൺട്രാക്ടറിനെ കണ്ടു പണികൾ ഏല്പിച്ചു. അല്പം ചെലവ് ചുരുക്കി ജീവിച്ചാൽ ഈ കടം എല്ലാം പെട്ടന്ന് തീർക്കാം എന്ന് ഞങ്ങൾ വിചാരിച്ചു.
അങ്ങനെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഇടിത്തി പോലെ സാമ്പത്തിക മാന്ദ്യം ദുബായിയെ ബാധിച്ചത്. പല കമ്പനികളും അടച്ചുപൂട്ടി. പല പ്രമുഖ കമ്പനികളും ആളുകളെ കുറയ്ക്കാനും ഉള്ള ആൾക്കാരുടെ ശമ്പളം കുറയ്ക്കാനും നിർബന്ധിതരായി. കൺസ്ട്രക്ഷൻ പ്രവർത്തികൾ എല്ലാം മന്ദഗതിയിൽ ആയി. അതോടെ എന്റെ ജോലിയും പരുങ്ങലിലായി.
കമ്പനി മാനേജർ ഒരു മീറ്റിംഗ് വിളിച്ചിട്ടു പകുതി ശമ്പളത്തിന് ജോലി ചെയ്യാൻ തയ്യാറുള്ളവർ നിൽക്കാം എന്നും ബാക്കിയുള്ളവർക്ക് കമ്പനി വിട്ടു പോകാം എന്നും പറഞ്ഞു. നാട്ടിലെ കടവും പോയാൽ തിരിച്ചു വരാൻ പറ്റുമോ എന്നറിയാത്തതുകൊണ്ടും ഞാൻ പകുതി ശമ്പളത്തിന് നിൽക്കാൻ തന്നെ തീരുമാനിച്ചു.
വൈകുന്നേരം വീട്ടിൽ ചെന്നു ഞാൻ സോഫിയോട് വിവരം പറഞ്ഞു. അവളും ആദ്യം അല്പം വിഷമിച്ചെങ്കിലും എന്റെ തീരുമാനം തന്നെയാണ് ശരി എന്ന് പറഞ്ഞു. അതോടൊപ്പം തന്നെ അവളും വീണ്ടും എവിടെയെങ്കിലും ജോലിക്ക് ശ്രമിക്കാം എന്നും ഞങ്ങൾ തീരുമാനിച്ചു. എന്നാൽ ഈ അവസ്ഥയിൽ അവൾക്ക് ജോലി എന്തെങ്കിലും കിട്ടുമോ എന്നുള്ളതും സംശയമായിരുന്നു.
മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും ഈ അവസ്ഥ എത്ര ഭയാനകം ആണെന് ഞങ്ങൾക്ക് മനസ്സിലായി. ദുബായിലെ അവസ്ഥ അറിഞ്ഞപ്പോൾ മുതൽ ബാങ്കിൽ നിന്നും മാനേജർ വിളി തുടങ്ങി. കഴിഞ്ഞ മൂന്ന്
💬 Comments
View all comments