0%

Chapter Title : ജീവിതം മാറ്റിയ യാത്ര 2 [Mahesh Megha]

Author : Kambikathakal Read All Parts 533

നിര്‍ത്തിയത്. ഞങ്ങള്‍ രണ്ടേ പേരും പുറത്തിറങ്ങി.

സമയം ഏതാണ്ട് 12 മണി കഴിഞ്ഞിരിക്കണം. റോഡിലൊന്നും അധികം ആളുകളില്ല. ലഗ്ഗേജ് ഒരു കൈകൊണ്ട് പിടിച്ച് ഞാനെന്റെ ഇടത് കൈകൊണ്ട് അവരുടെ വലത് കൈവിരല്‍ കോര്‍ത്ത് പിടിക്കാനൊരു ശ്രമം നടത്തി. പക്ഷെ അവര്‍ എന്റെ കൈ തട്ടിക്കളയുകയാണ് ചെയ്തത്. പെട്ടെന്നുള്ള ആ പ്രവര്‍ത്തിയില്‍ എനിക്കെന്തോ വല്ലാത്ത വിഷമം തോന്നി. ഒന്നും മിണ്ടാതെ റോഡിന്റെ എതിര്‍വശത്തുള്ള ഓട്ടോറിക്ഷാ സ്റ്റാന്റിലേക്ക് നടന്നു.

ആദ്യം കണ്ട ഓട്ടോറിക്ഷയുടെ അടുത്തെത്തും മുന്‍പ് തന്നെ ഓട്ടോ ഡ്രൈവര്‍ ചാടി പുറത്തിറങ്ങിയിരുന്നു.

' എന്തുപറ്റി മാഡം ഈ രാത്രിയില്‍ ' വളരെ ഭവ്യതയോടെയുള്ള ചോദ്യം. അപ്പോഴാണെനിക്ക് സമാധാനമായത്. അവരെ അവിടെയുള്ളവര്‍ക്കെല്ലാം നന്നായറിയാം. മറ്റുള്ളവര്‍ കാണുന്നത് ബുദ്ധിമുട്ടായതിനാലാണ് എന്റെ കൈ തട്ടി മാറ്റിയത്. എന്റെ മനസ്സൊന്ന് കുളിര്‍ത്തു. ചുണ്ടിലൊരു പുഞ്ചിരി വന്നു.

' ബസ്സ് ബ്ലോക്കില്‍ കുടുങ്ങി, കുറച്ചധികം നേരം. അതുകൊണ്ടാണ് ലേറ്റായത്' എന്ന് ഗൗരവത്തില്‍ പറഞ്ഞിട്ടവര്‍ പിന്‍സീറ്റിലേക്ക് കയറിയിരുന്നു.

ഓട്ടോ ഡ്രൈവര്‍ പിന്നെയൊന്നും ചോദിച്ചില്ല. പോകേണ്ട സ്ഥലം പോലും ചോദിക്കാതെ വാഹനം മുന്‍പിലേക്ക് നീങ്ങി. പുറകിലിരുട്ടായതിനാല്‍ ഞാന്‍ വീണ്ടും ആ കൈകള്‍ കോര്‍ത്ത് പിടിക്കാനൊരു ശ്രമം നടത്തി. ഒരു രക്ഷയുമില്ല. അവര്‍ കൈ തട്ടിമാറ്റുക തന്നെയാണ് ചെയ്തത്.

അഞ്ച് മിനിട്ട് നേരത്തെ ഓട്ടമേയുള്ളൂ. ഒരു വലിയ കോംപൗണ്ടിലെ ഇരുനില വീടിന് മുന്‍പില്‍ ഓട്ടോ നിര്‍ത്തി.

അവര്‍ അന്‍പത് രൂപ എടുത്ത് ഡ്രൈവര്‍ക്ക് കൊടുത്തു. പക്ഷെ, അദ്ദേഹം വാങ്ങാന്‍ മടികാണിച്ചതും, വേണ്ടെന്ന് പറഞ്ഞ് നിഷേധിക്കുന്നതും എനിക്ക് കൂടുതല്‍ കൗതുകമുണ്ടാക്കി. കുടുംബ കാര്യങ്ങളൊക്കെ പറഞ്ഞെങ്കിലും ഇത്രയേറെ ഭയഭക്തി ബഹുമാനം മറ്റുള്ളവരിലുണ്ടാക്കുന്ന ഏതോ

💬 Comments

View all comments