Chapter Title : ജീവിതം മാറ്റിയ യാത്ര 5 [Mahesh Megha]
വാവേ, ഇത് രാജശ്രീ' പെട്ടെന്ന് ഞാനൊന്ന് കോരിത്തരിച്ച് പോയി. ഇതാ, പരസ്യമായി മറ്റൊരാളുടെ മുന്നില്‍ നിന്ന് എന്നെ വാവേ എന്ന് വിളിച്ചിരിക്കുന്നു. വല്ലാത്തൊരു സന്തോഷവും അഭിമാനവും തോന്നു. ഞാന്‍ അവരുടെ വിരല്‍ ഒന്ന് കൂടി കോര്‍ത്ത് പിടിച്ചു. മടിയില്‍ നിന്ന് എഴുന്നേറ്റ് മാറാന്‍ തോന്നിയില്ല. എങ്കിലും മുന്‍പില്‍ മറ്റൊരാളിരിക്കുമ്പോള്‍ അങ്ങിനെ കിടക്കുന്നതിനകത്തൊരു സുഖക്കുറവുണ്ടല്ലോ, അതുകൊണ്ട് മാത്രം മടിയില്‍ നിന്ന് എഴുന്നേറ്റ് ചേച്ചിയുടെ അടുത്തേക്ക് മാറിയിരുന്നു.
' ഡാ പൊട്ടാ, ഞാന്‍ പറയുന്നത് വല്ലതും കേള്‍ക്കുന്നുണ്ടോ?'
' ഉണ്ട് ചേച്ചീ, ചേച്ചി പറഞ്ഞോളൂ'
' നീ ഇങ്ങോട്ട് വരുമ്പോള്‍, ആ വളവിന് മുന്‍പില്‍ ഒരു വലിയ വീട് കണ്ടിട്ടുണ്ടോ?'
' ഉവ്വ്, ശ്രീലകം, ഒരു കൊട്ടാരം പോലുള്ള വീടല്ലേ...'
' അതേ, അത് തന്നെ'
ആ വീട് ആ വഴി ഒരു തവണ പോകുന്ന ആരും മറക്കില്ല. ഏക്കറ് കണക്കിന് പുരയിടത്തിന് ഒത്ത നടുക്ക് ഒരു വലിയ വീട്. ഏറെ പഴക്കമുള്ള ഒരു കൊട്ടാരം പോലുള്ള വീട്. വീട്ട് മുറ്റത്ത് വലിയ കാറുകള്‍. പുല്‍ത്തകിടി. വലിയ കോടീശ്വരന്റെ ആസ്തിയാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാകും.
' ഇവളുടെ അച്ഛന്‍ രാജേന്ദ്രന്റെതാണ് ആ വലിയ കൊട്ടാരം. വിദേശത്തും നാട്ടിലുമെല്ലാമായി വ്യാപിച്ച് കിടക്കുന്ന ശ്രീലകം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇല്ലേ, അതിന്റെ ഉടമയായിരുന്നു രാജേന്ദ്രന്‍'
ശ്രീലകം ഗ്രൂപ്പിനേയും അതിന്റെ ഉടമയായ രാജേന്ദ്രനെയും അറിയാത്ത മലയാളികളുണ്ടാകില്ല. കേരളത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നാണത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിദേശത്ത് വെച്ച് നടന്ന ആക്‌സിഡന്റില്‍ ശ്രീലകം രാജേന്ദ്രനും ഭാര്യയും മരണപ്പെട്ട വാര്‍ത്തയും ഓര്‍മ്മ വന്നു.
ഇരുന്ന ഇരിപ്പില്‍ നിന്ന് അറിയാതെ ഞാനൊന്ന് എഴുന്നേറ്റ് പോയി. ഇത്രയും വലിയ കുടുംബത്തിലെ കുട്ടിയാണ്. ആദ്യമായിട്ടാണ് ഇതുപോലൊരാളുടെ അടുത്തിരിക്കുന്നത് തന്നെ. ഞാനാകെ വല്ലാതായി.
' മിനിഞ്ഞാന്ന് രാത്രി ഒരു പന്ത്രണ്ട് മണിയോടെ കോളിംഗ് ബെല്ലടിക്കുന്നത് കേട്ടാണ് ഞാന്‍ വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ ഇവള്‍ മുന്നില്‍ നില്‍ക്കുന്നു. ഭയന്നാണ് കയറി വന്നത്. ഞാനെന്തെങ്കിലും ചോദിക്കുന്നതിന് മുന്‍പ് തന്നെ ഓടി അകത്ത് കയറി, സ്വാഭാവികമായും എനിയ്ക്ക് അപകടം മണത്തു. വേഗം തന്നെ
💬 Comments
View all comments