Chapter Title : ജീവിതം മാറ്റിയ യാത്ര 5 [Mahesh Megha]
വാതിലടച്ച് കുറ്റിയിട്ടു. ഇവളെ ആശ്വസിപ്പിച്ചു. ഒന്നും പറയാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല ഇവള്‍. കുറച്ച് വെള്ളം കൊടുത്തു. ഒന്ന് റിലാക്‌സായ ശേഷം കാര്യങ്ങള്‍ ചോദിച്ചു'
ഒന്ന് നിര്‍ത്തിയ ശേഷം ചേച്ചി അവളുടെ അരികിലേക്ക് ചെന്നു. അവിടെ ഇരുന്നു.
' ഇവള്‍ മൊബൈല്‍ ഫോണില്‍ വാട്‌സാപ്പ് എനിക്ക് കാണിച്ച് തന്നു. ഇവളുടെ അച്ഛന്റെ അനിയന്‍, ശരത്ചന്ദ്രന്‍ എന്ന ശ്രീലകം ശരത് ആര്‍ക്കോ അയച്ച വാട്‌സ് ആപ്പ സന്ദേശമാണ്. ശരത്തിന്റെ ഫോണ്‍ ഉപയോഗിച്ച് കൊണ്ടിരിക്കെ മറ്റൊരു ഫോണില്‍ അടിയന്തരമായ കോള്‍ വന്നപ്പോള്‍ ഈ ഫോണ്‍ മേശപ്പുറത്ത് വെച്ച് പുറത്തേക്ക് പോയതായിരുന്നു. വാട്‌സ് ആപ്പ തുറന്ന് കിടക്കുന്നു. അതിനകത്ത് ഇവളുടെ ഫോട്ടോ ആര്‍ക്കോ അയച്ചത് കണ്ടപ്പോള്‍ ഇവള്‍ക്കെന്തോ സംശയം തോന്നി. ഉടന്‍ തന്നെ ആ ഫോട്ടോയും, മെസ്സേജും സ്വന്തം ഫോണിലേക്ക് ഫോര്‍വേഡ് ചെയ്തു. പിന്നെ റൂമില്‍ പോയി അത് ചെക്ക് ചെയ്തപ്പോഴാണ് ഇവള്‍ ഞെട്ടിപ്പോയത്'.
ഇത്രയും പറഞ്ഞ് ചേച്ചി ആ മെസ്സേജ് എനിക്ക് തുറന്ന് കാണിച്ച് തന്നു. മുട്ടറ്റം മാത്രമുള്ള പാവാടയുടുത്ത് കാലില്‍ കാല്‍ കയറ്റിവെച്ച് ടി വി യോ മറ്റോ കാണുന്ന ഫോട്ടോ ആണ് ആദ്യമുള്ളത്. അത് കഴിഞ്ഞാണ് വോയ്‌സ മെസ്സേജ് വന്നത്. ആ മെസ്സേജ് ഇങ്ങനെയായിരുന്നു.
' മുതലാളീ, കാര്യം ഒ കെ യാണ്. എന്ന് വേണമെന്ന് പറഞ്ഞാല്‍ മതി. പക്ഷെ റേറ്റ് പഴയതല്ല കേട്ടോ. കൊല്ലം ആറേഴായില്ലേ. ജീവിതച്ചെലവൊക്കെ കൂടി. പിന്നെ ഒരു കാര്യം കൂടി, എന്തായാലും കൊല്ലാനല്ലേ, രണ്ട് ദിവസം ഞാനതിനെ വെച്ച് അനുഭവിക്കും. പരമാവധി ഉപയോഗിച്ചിട്ടേ പറഞ്ഞ പണി ചെയ്യൂ...ഹ ഹ ഹ....പകുതി അഡ്വാന്‍സ്. ബാക്കി പകുതി പണി കഴിഞ്ഞാലുടന്‍, അതിലൊന്നും ഒരു മാറ്റവുമില്ല. അടുത്ത ആഴ്ച ഞാന്‍ നാട്ടിലെത്തും. ഒ കെ'.
രാജശ്രീയെ കൊന്നുകളയാനുള്ള പ്ലാനാണ്. അഭയം തേടിയാണ് അവള്‍ ചേച്ചിയുടെ അരികിലെത്തിയത്.
' ചേച്ചീ, ഇത് അപകടം പിടിച്ച കളിയാണല്ലോ. അയാളെ അങ്ങ് അറസ്റ്റ് ചെയ്താല്‍ പോരേ...?
' പറ്റില്ലെടാ, അങ്ങിനെ അറസ്റ്റ് ചെയ്താല്‍ അയാള്‍ പുല്ല് പോലെ പുറത്തിറങ്ങി വരും. ഒരു വാട്‌സ് ആപ്പിലെ ഫോര്‍വേഡ് മെസ്സേജ് ഒന്നും കോടതി തെളിവായി സ്വീകരിക്കില്ല.
💬 Comments
View all comments