0%

Chapter Title : ജീവിതം മാറ്റിയ യാത്ര 5 [Mahesh Megha]

Author : Kambikathakal Read All Parts 448

എന്നെ മറന്ന് പോയിട്ടുണ്ടാകും. ഈ ആഴ്ച എന്റെ ക്ലാസ്സ് കഴിയും. അപ്പോള്‍ യു എ യിലേക്ക് പോകും എന്നാണ് ചെറിയച്ഛന്‍ പറഞ്ഞത്. ആര്‍ക്കോ വാട്‌സ് ആപ്പില്‍ മെസ്സേജ് അയച്ച ശേഷമാണ് ഇത് പറഞ്ഞത്. അപ്പോള്‍ ഒരു കോള്‍ വന്ന് ചെറിയച്ഛന്‍ പുറത്തേക്ക് പോയതാണ്. ഈ സമയത്താണ് ഞാന്‍ വെറുതെ ഫോണ്‍ ചെക്ക് ചെയ്തത്. അതോടെ ഞാന്‍ പേടിച്ച്‌പോയി. വീട്ടിലെ മുകള്‍ നിലയിലാണ് എന്റെ റൂം. അവിടെ നിന്ന് നോക്കിയാല്‍ ചേച്ചി ദിവസേന പോലീസ് ജീപ്പില്‍ പോകുന്നതും ഇവിടേക്ക് വരുന്നതും കാണാന്‍ സാധിക്കും. എനിക്ക് മറ്റൊരഭയ സ്ഥാനമില്ലായിരുന്നു. അതുകൊണ്ടാ ഞാന്‍ ഇവിടേക്ക് ഓടി വന്നത്'

ഇത് കേട്ടതോടെ എന്റെ തലയില്‍ മറ്റ് ചില സംശയങ്ങള്‍ കൂടി ഉയര്‍ന്ന് വന്നു. ഞാന്‍ ചേച്ചിയോട് ആ വോയ്‌സ് മെസ്സേജ് ഒന്ന് കൂടി ഓണ്‍ ചെയ്യാന്‍ പറഞ്ഞു. മുഴുവനും കേട്ടു. അതിനകത്ത് ആറേഴ് വര്‍ഷം മുന്‍പ് നടന്ന ഒരു കാര്യത്തെ കുറിച്ച് കൂടി പറയുന്നുണ്ട്.

' ചേച്ചീ, ഇത് വെല്‍ പ്ലാന്‍ഡ് ആണ്. വോയ്‌സ് കേട്ടില്ലേ, ആറേഴ് കൊല്ലം മുന്‍പേ നടന്ന ഒരു ഓപ്പറേഷനെ കുറിച്ച് ഇതില്‍ പറയുന്നുണ്ട്. അത് ശ്രീലകം രാജേന്ദ്രന്റെയും ഭാര്യയുടേയും കൊലപാതകമാകുവാനേ സാധ്യതയുള്ളൂ. അതായത് അപകടമരണം എന്ന് വിശ്വസിച്ച ആ മരണം കൊലപാതകമായിരുന്നു!!'

ഞാന്‍ പറഞ്ഞ് തീരുമ്പോഴേക്കും രാജി ഏങ്ങലടിച്ച് കരയാന്‍ തുടങ്ങി. ചേച്ചി അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഞാന്‍ തുടര്‍ന്നു.

' എന്ന് മാത്രമല്ല, എട്ട് വര്‍ഷമായി ഇവള്‍ നാട്ടിലുണ്ട്. വിദേശത്തുള്ളവരെല്ലാം ഇവളെ മറന്ന് കഴിഞ്ഞു. അടുത്ത ആഴ്ച യു എ ഇ യിലേക്ക് പോകുന്നു

💬 Comments

View all comments