0%

Chapter Title : ജീവിതം മാറ്റിയ യാത്ര 5 [Mahesh Megha]

Author : Kambikathakal Read All Parts 449

എന്ന സന്ദേശം ഇവള്‍ക്ക് നല്‍കി കഴിഞ്ഞു. അതായത് ഇവള്‍ സുഹൃത്തുക്കളോടൊക്കെ വിദേശത്ത് പോകുന്ന കാര്യം പറയുകയും ചെയ്യും. ഇപ്പോള്‍ ഏര്‍പ്പാടാക്കിയ വാടക കൊലയാളി ഇവളെ കുറച്ച് ദിവസം ഉപയോഗിച്ച് തട്ടിക്കളയുകയോ, അതല്ല റെഡ് സ്ട്രീറ്റിലോ മറ്റോ വിറ്റുകളയുകയോ ചെയ്താല്‍ ആരും ചോദിക്കാനുണ്ടാകില്ല. ഇവിടെയുള്ളവരുടെ കണ്ണില്‍ രാജി വിദേശത്തും, വിദേശത്തുള്ളവരുടെ കണ്ണില്‍ അവള്‍ നാട്ടിലും. പിന്നീട് ഒരു ഒളിച്ചോട്ട കഥയോ മറ്റോ മെനഞ്ഞെടുത്താല്‍ ഇവളെ എല്ലാവരും മറക്കും. ശ്രീലകം എന്ന സാമ്രാജ്യം അയാള്‍ക്ക് സ്വന്തമാവുകയും ചെയ്യും'.

' അമ്പട കേമ...സണ്ണിക്കുട്ടാ...' ചേച്ചി എഴുന്നേറ്റ് വന്ന് എന്റെ മുതുകത്ത് അഭിനന്ദിച്ചുകൊണ്ട് രണ്ടടിയടിച്ചു.

' നീ വിചാരിച്ച പോലെയല്ല കേട്ടോ, മിടുക്കനാണ് ' ചേച്ചി തുടര്‍ന്നു

' അത് ഒരു ബസ്സ് യാത്ര മുതല്‍ മനസ്സിലായി തുടങ്ങിയതല്ലേ പൊന്നേ...' ഉടന്‍ തന്നെ ഞാനിടയ്ക്ക് കയറി കൗണ്ടറടിച്ചു. പെട്ടെന്നാണ് രാജി ഇരിക്കുന്ന കാര്യം ഔര്‍മ്മ വന്നത്. അബദ്ധം പറ്റിയ പോലെ തലയ്ക്കടിച്ചു.

' ഹേയ്, ഡോണ്ട് വറി ഡിയര്‍, അവള്‍ക്കെല്ലാം അറിയാം. രണ്ട് ദിവസമായി എന്റെയൊപ്പമല്ലേ അവള്‍ കിടക്കുന്നത്. നമ്മളുടെ ഫോണ്‍കോളിനെല്ലാം അവള്‍ സാക്ഷിയാണ്, അല്ലേടീ മോളേ...' ചേച്ചി അവളോട് ചോദിച്ചു. അവള്‍ കരഞ്ഞ് കലങ്ങിയ കണ്ണുകള്‍ തുടച്ച് ചെറിയ ചിരിയാടെ വീണ്ടും തലയാട്ടി.

' ഓഹോ, അപ്പോള്‍ നിങ്ങളൊരുമിച്ചാണല്ലേ കിടത്തം, എന്റെ കാര്യം കട്ടപ്പൊകയായോ?' ഞാന്‍ ചോദിച്ചു.

' നീ വിഷമിക്കേണ്ട പൊന്നേ, നിനക്ക് സാധിക്കുന്ന കാര്യം ചെയ്ത് തരാന്‍ നിനക്കല്ലേ പറ്റൂ...' ചേച്ചി ചിരിച്ചുകൊണ്ട് എന്റെ താടി രണ്ട് വിരലുകൊണ്ടും പിടിച്ച് ഒന്ന് ഇളക്കി.

'ഉം, കിടപ്പറയിലെ കാര്യം തല്‍ക്കാലം

💬 Comments

View all comments